ഓരോ മണിക്കൂറിലും അഞ്ച് സ്ത്രീകൾ കുടുംബാംഗങ്ങളാൽ കൊല്ലപ്പെടുന്നു

Wait 5 sec.

വിയന്ന/ന്യൂയോർക്ക് | ബന്ധുക്കളിൽ നിന്ന് സ്ത്രീകൾ അനുഭവിക്കുന്ന ക്രൂരമായ ആക്രമണത്തിന്റെ വ്യാപ്തി വെളിവാക്കുന്ന കണക്കുമായി യു എൻ. 2025ൽ 47,000 സ്ത്രീകൾ തങ്ങളുടെ പങ്കാളിയാലോ കുടുംബാംഗത്താലോ കൊല്ലപ്പെട്ടെന്നാണ് യു എൻ ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം, യു എൻ വിമൻ എന്നിവ പുറത്തുവിട്ട കണക്കിൽ പറയുന്നത്. 2025ൽ നടന്ന 78,000 സ്ത്രീഹത്യകളിൽ 60 ശതമാനവും നടത്തിയത് പങ്കാളികളോ കുടുംബാംഗങ്ങളോ ആണ്. അതായത്, ഓരോ മണിക്കൂറിലും ശരാശരി അഞ്ച് സ്ത്രീകൾ, അല്ലെങ്കിൽ ദിവസേന 129 സ്ത്രീകൾ ഇത്തരത്തിൽ കൊല്ലപ്പെടുന്നു.ലോകത്തൊരിടത്തും സ്ത്രീകളും പെൺകുട്ടികളും ഇത്തരം കൊലപാതകങ്ങളിൽ നിന്ന് സുരക്ഷിതരല്ലെന്ന് റിപോർട്ട് ചൂണ്ടിക്കാട്ടുന്നു. പങ്കാളികളാലോ കുടുംബാംഗങ്ങളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ നിരക്ക് ഏറ്റവും കൂടുതലുള്ള ഭൂഖണ്ഡം ആഫ്രിക്കയാണ് (ഓരോ ലക്ഷം സ്ത്രീകളിലും 2.9 പേർ). തൊട്ടുപിന്നിൽ അമേരിക്കൻ ഭൂഖണ്ഡങ്ങൾ (1.4 പേർ), ആസ്ത്രേലിയ (1.1 പേർ), ഏഷ്യ (0.6 പേർ), യൂറോപ്പ് (0.5 പേർ) എന്നിങ്ങനെയാണ് കണക്കുകൾ.“വളരെക്കാലമായി നാം ആശങ്കാജനകമായ കണക്കുകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഭയപ്പെടുത്തുന്ന മനോഭാവവും സാമൂഹിക മാനദണ്ഡങ്ങളും സ്ഥാപനപരമായ സുരക്ഷാ സംവിധാനങ്ങളുടെ പരാജയവും ഒത്തുചേരുമ്പോൾ, ഭാര്യയെയോ മകളെയോ മാതാവിനെയോ സഹോദരിയെയോ കൊല്ലുന്നത് വലിയ പ്രശ്‌നമില്ലാത്ത ഒന്നായി മാറുന്നു’- യു എൻ ഒ ഡി സി എക്‌സിക്യൂട്ടീവ് ഡയറക്ടർ മോണിക്ക ജുമ പറഞ്ഞു.ഈ യാഥാർഥ്യം മാറ്റാൻ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നിരന്തരമായ ഇടപെടലുകൾ ആവശ്യമാണ്. സാമൂഹിക പെരുമാറ്റത്തിലും ദോഷകരമായ മനോഭാവങ്ങളിലും മാറ്റം വരുത്താൻ ലക്ഷ്യമിട്ടുള്ള പ്രതിരോധ തന്ത്രങ്ങൾ നടപ്പാക്കുന്നതിനുള്ള ശ്രമം ഇരട്ടിയാക്കണം. അതോടൊപ്പം, ഗാർഹിക പീഡനം നടത്തുന്നവരെ കൈകാര്യം ചെയ്യുന്നതിനും സ്ത്രീകളെ സംരക്ഷിക്കുന്നതിനും അവരുടെ മനുഷ്യാവകാശങ്ങളും അന്തസ്സും ഉറപ്പാക്കുന്നതിനുമുള്ള പ്രത്യേക പരിപാടികളിലും ഇടപെടലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ പറഞ്ഞു.പലവിധ തടസ്സങ്ങൾ കാരണം, ശാരീരികമോ ലൈംഗികമോ ആയ ആക്രമണം നേരിടുന്ന ഭൂരിഭാഗം സ്ത്രീകളും കുടുംബാംഗങ്ങളോടോ സമൂഹത്തോടോ അധികാരികളോടോ സഹായം തേടാറില്ല. അനേകം സ്ത്രീകൾ സംരക്ഷണമില്ലാതെ കഴിയുമ്പോൾ, കുറ്റവാളികൾ ജീവിതകാലം മുഴുവൻ നിയമനടപടികളിൽ നിന്ന് ഒഴിഞ്ഞുമാറി നടക്കുന്നുവെന്നും യു എൻ ഏജൻസി ചൂണ്ടിക്കാട്ടുന്നു. പരാതിപ്പെടാൻ സ്ത്രീകൾ തയ്യാറാകുകയും കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ ഉറപ്പാക്കുകയുമാണ് ഇതിന് പരിഹാരം.ആഗോളതലത്തിൽ കൊലപാതക നിരക്കുകൾ കുറയുമ്പോൾ, സ്ത്രീഹത്യയുടെ നിരക്ക് കുറയുന്നത് വളരെ സാവധാനത്തിലാണ്. 2010നും 2025നും ഇടയിൽ, അമേരിക്കൻ വൻകരയിൽ സ്ത്രീഹത്യ നിരക്കുകളെ അപേക്ഷിച്ച്, പൊതുവായ കൊലപാതക നിരക്കുകൾ ഏകദേശം ഇരട്ടി വേഗത്തിൽ കുറഞ്ഞു. യൂറോപ്പിൽ ഇത് ഏകദേശം 1.5 മടങ്ങ് വേഗത്തിലായിരുന്നു.Content Highlights: A joint UNODC and UN Women report found that 47,000 women and girls were killed by partners or family members in 2025, averaging five deaths per hour. Africa recorded the highest rate, while femicide rates declined much slower than general homicides. UN officials called for stronger prevention, justice, and institutional protection.