സംസ്ഥാന പ്രവൃത്തിപരിചയ മേള:തിളങ്ങി മഅ്ദിൻ ഏബിൾ വേൾഡ്

Wait 5 sec.

മേൽമുറി | സംസ്ഥാന സ്‌കൂൾ പ്രവൃത്തിപരിചയ മേളയിൽ മികച്ച നേട്ടം കൈവരിച്ച് മേൽമുറി മഅ്ദിൻ ഏബിൾ വേൾഡ്. മത്സരത്തിൽ പങ്കെടുത്ത 13 വിദ്യാർഥികളും വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ചിരട്ട ഉത്്പന്ന നിർമാണത്തിൽ പി മുഹമ്മദ് അബൂബക്കർ രണ്ടാം സ്ഥാനവും ചവിട്ടി നിർമാണത്തിൽ കെ മുഹമ്മദ് അംജദ് മൂന്നാം സ്ഥാനവും നേടി. ഇരുവരും എ ഗ്രേഡും സ്വന്തമാക്കി.മറ്റ് എ ഗ്രേഡ് ജേതാക്കൾ: മുഹമ്മദ് നിഹാദ് (ചവിട്ടി നിർമാണം എച്ച് എസ്), മുഹമ്മദ് റിഹാൻ (കളിമൺ ശിൽപ്പ നിർമാണം എച്ച് എസ്), മുഹമ്മദ് ഉവൈസ് (കളിമൺ ശിൽപ്പനിർമാണം എച്ച് എസ് എസ്), റന ഹനൂന (വസ്ത്രനിർമാണം എച്ച് എസ് എസ്), മുഹമ്മദ് ഫുസൈൽ (ചൂരൽ ഉത്്പന്നങ്ങൾ എച്ച് എസ്), മുഹമ്മദ് അജ്മൽ (അഗർബത്തി നിർമാണം എച്ച് എസ് എസ്), മുഹമ്മദ് ദിൽഷാൻ (ബീഡ്‌സ് വർക്ക് എച്ച് എസ് എസ്), മുഹമ്മദ് സുഹൈൽ (മുള ഉത്്പന്നങ്ങൾ എച്ച് എസ് എസ്), ഷൻഹ ബശീർ (ബീഡ്‌സ് വർക്ക് എച്ച് എസ്), ഫാത്വിമ സൽഫ (വസ്ത്രനിർമാണം എച്ച് എസ്), മുഹമ്മദ് മെഹ്താബ് തങ്ങൾ (ചൂരൽ ഉത്്പന്നങ്ങൾ എച്ച് എസ് എസ്). വിദ്യാർഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും രക്ഷിതാക്കളെയും മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരിയും മഅ്ദിൻ ഏബിൾ വേൾഡ് മാനേജ്മെന്റും അഭിനന്ദിച്ചു.