യു എ ഇയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 11 പേർ മരിച്ചു

Wait 5 sec.

റാസ് അൽ ഖൈമ| യു എ ഇയിലെ റാസ് അൽ ഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. അൽ വതൻ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കാരണം സംബന്ധിച്ചും വ്യക്തതയില്ല.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കണ്ടെത്തലുകൾ പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി.ഈ മാസം യു എ ഇയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ വാഹനാപകടമാണിത്. നവംബർ 12ന് ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ 18 കാറുകളും അഞ്ച് ലോറികളും ഉൾപ്പെട്ട വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ 14 പേർ മരിച്ചിരുന്നു.ontent Highlights: Eleven people died when a bus and a truck collided on Al Watan Street in Ras Al Khaimah, UAE. Authorities have launched an investigation and will release findings once completed. It is the second major UAE crash this month after a Fujairah collision killed 14.