രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂര്‍വം സുരക്ഷ പിന്‍വലിച്ചതിനാല്‍; ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

Wait 5 sec.

ന്യൂഡല്‍ഹി|മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്  മനഃപൂര്‍വം സുരക്ഷ പിന്‍വലിച്ചതുകൊണ്ടാണെന്ന ഗുരുതര ആരോപണവുമായി മകനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. സുരക്ഷ പിന്‍വലിച്ചതിന് പിന്നില്‍ പ്രത്യേക ഉദ്ദേശ ലക്ഷ്യങ്ങളുണ്ടായിരുന്നു. രാജീവ് ഗാന്ധി കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.സോണിയ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലൗ’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം നടത്തിയ ചര്‍ച്ചയിലാണ് രാഹുലിന്റെ ഈ വെളിപ്പെടുത്തല്‍. 1991ല്‍ ചന്ദ്രശേഖര്‍ സര്‍ക്കാരിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചതിന് പിന്നാലയാണ് രാജീവ് ഗാന്ധിക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്.1991ല്‍ രാജീവ് ഗാന്ധി ബിഹാര്‍ സന്ദര്‍ശിച്ചപ്പോള്‍ രാഹുല്‍ ഒപ്പമുണ്ടായിരുന്നതായി സോണിയ പറയുന്നു. അവിടെ വച്ച് രാജീവിന് നേരെ കല്ലേറുണ്ടാവുകയും ജനക്കൂട്ടം മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ബിഹാര്‍ യാത്ര തനിക്ക് സഹിക്കാന്‍ കഴിയുന്നതിന്റെ അപ്പുറത്തായിരുന്നെന്ന് രാഹുല്‍ പറഞ്ഞു. അക്കാര്യത്തില്‍ എന്റെ നിലപാട് വളരെ വ്യക്തമായിരുന്നു. പിതാവിനെ കൊലപ്പെടുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ സുരക്ഷ എടുത്തുമാറ്റിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിനുശേഷം രാജീവ് ഗാന്ധിയുടെ സുരക്ഷയെക്കുറിച്ച് സോണിയ ഗാന്ധി പരിഭ്രാന്തയായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. മാതാവ് ചുറ്റിനടന്ന് കമ്പിവേലി പരിശോധിച്ചത് തനിക്കിന്നും ഓര്‍മയുണ്ടെന്നും ഒരു ഗാര്‍ഡ് ഉറങ്ങുകയാണെങ്കില്‍ അത് പ്രത്യേകം ശ്രദ്ധിക്കുമായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.Content Highlights: Rahul Gandhi claimed Rajiv Gandhi was assassinated after his security was deliberately withdrawn in 1991. He made the remarks during a book discussion with Sonia and Priyanka Gandhi. Priyanka also recalled Sonia Gandhi’s constant security fears after Indira Gandhi’s killing.