ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസി സംരംഭകർ ശ്രദ്ധിക്കുക; പത്ത് ലക്ഷം രൂപക്ക് മുകളിലുള്ള സേവന ഇടപാടുകൾക്ക് പുതിയ രേഖാനടപടി

Wait 5 sec.

ദുബൈ|യു എ ഇയിൽ നിന്ന് ഇന്ത്യയിലെ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും മറ്റ് സേവനദാതാക്കൾക്കും പണം നൽകുന്ന പ്രവാസി സംരംഭകർ പുതിയ ബേങ്കിംഗ് നടപടികൾ ശ്രദ്ധിക്കണമെന്ന് ധനകാര്യ വിദഗ്ദർ. ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിലുള്ള വിദേശനാണയ ചട്ടങ്ങൾ സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ പുതിയ വിശദീകരണം പ്രകാരം, ഇന്ത്യയിലെ ഒരു സ്ഥാപനത്തിന് യു എ ഇയിൽനിന്ന് ലഭിക്കുന്ന ഒറ്റത്തവണ സേവന പേയ്‌മെന്റ്പത്ത് ലക്ഷം രൂപയ്ക്ക് തുല്യമായ തുകയിലധികമാണെങ്കിൽ എക്‌സ്‌പോർട്ട് ഡിക്ലറേഷൻ ഫോം സമർപ്പിക്കേണ്ടിവരും. ഈ രേഖ സമർപ്പിക്കേണ്ട ഉത്തരവാദിത്തം ഇന്ത്യയിലെ സേവനദാതാവിനാണ്.ഉദാഹരണത്തിന്, 12 ലക്ഷം രൂപയ്ക്ക് തുല്യമായ തുക യു എ ഇ കമ്പനി ഇന്ത്യൻ കൺസൾട്ടൻസിക്ക് നൽകുമ്പോൾ, ആവശ്യമായ പ്രഖ്യാപന രേഖ സമർപ്പിക്കുന്നതുവരെ ഇന്ത്യൻ ബേങ്കിന് പണം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നത് വൈകിപ്പിക്കാം. പത്ത് ലക്ഷം രൂപയോ അതിൽ താഴെയോ ഉള്ള ഇടപാടുകൾക്ക് സാധാരണ ബേങ്ക് വിവരങ്ങൾ മതിയാകും.ഇന്ത്യയിലെ വ്യക്തിഗത ഫ്രീലാൻസർമാർക്ക് പ്രത്യേക ഇളവുണ്ട്. ഇന്ത്യൻ വിദേശനാണയ നിയമപ്രകാരം ഇന്ത്യയിൽ താമസക്കാരായി കണക്കാക്കപ്പെടുന്ന വ്യക്തികൾക്ക് പ്രത്യേക പ്രഖ്യാപന ഫോം ഇല്ലാതെ തന്നെ സേവന വരുമാനം സ്വീകരിക്കാം; എന്നാൽ ബേങ്ക് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകണം. യു എ ഇയിൽ താമസിക്കുന്ന എൻആർഐകൾക്ക് ഇന്ത്യൻ ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന കാരണത്താൽ ഈ ഇളവ് സ്വാഭാവികമായി ലഭിക്കില്ല.അതേസമയം, കുടുംബാംഗങ്ങൾക്ക് നാട്ടിലേക്ക് അയക്കുന്ന സാധാരണ പണമയക്കലുകൾക്ക് ഈ പുതിയ സേവന ഇടപാട് ചട്ടം ബാധകമല്ല. ഇന്ത്യയുമായി സേവന വ്യാപാരം നടത്തുന്ന യു എ ഇ കമ്പനികളും പ്രവാസി സംരംഭകരും പണമിടപാടിന് മുമ്പ് ഇന്ത്യൻ വിതരണക്കാരനോടും ബാങ്കിനോടും ആവശ്യമായ രേഖകൾ സ്ഥിരീകരിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.Content Highlights: RBI clarified foreign exchange rules requiring export declaration forms for single service payments above Rs 10 lakh from the UAE to India. Resident freelancers get exemptions with bank details, while family remittances remain unaffected. Expat entrepreneurs must verify documentation with Indian banks.