മന്ത്രി പങ്കെടുത്ത പരിപാടിയിൽ വൈദ്യുതി മുടങ്ങിയ സംഭവം: വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്, ഉദ്യോ​ഗസ്ഥൻ്റെ സസ്‌പെൻഷൻ പിൻവലിച്ചു

Wait 5 sec.

കണ്ണൂര്‍| മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന കെ എസ് ഇ ബി സബ് എഞ്ചിനീയര്‍ സതീഷ് ബാബുവിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്  നടപടി.പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയത് ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്നല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വൈദ്യുതി മന്ത്രി പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ലെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.വൈദ്യുതി മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് സതീഷ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തത്. ടി ഒ മോഹനന്‍ എം എല്‍ എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.Content Highlights: KSEB revoked the suspension of sub-engineer Satheesh Babu after an inquiry found no lapse in a power outage during a minister’s event. The report noted the disruption was not intentional and officials were unaware of the event in advance. He had been suspended following a complaint by MLA T O Mohanan.