സുന്നി വിദ്യാഭ്യാസ ബോർഡ് മദ്‌റസകള്‍ക്ക് മൂന്ന് കോടി രൂപയുടെസഹായധനം വിതരണം ചെയ്തു

Wait 5 sec.

കോഴിക്കോട്| സമസ്തയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ള മദ്‌റസ സാമ്പത്തിക സഹായവിതരണം കാലിക്കറ്റ് ടവറില്‍ പ്രൗഢമായ ചടങ്ങില്‍ നടന്നു.  കെട്ടിട നിര്‍മ്മാണ സഹായവിതരണം വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി ഖലമുല്‍ ഇസ്ലാം കോടമ്പുഴ ബാവ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. കുട്ടികള്‍ മദ്‌റസാ പഠനത്തില്‍ വളരെ തല്‍പ്പരരാണെന്നും അതിനനുസരിച്ച് മദ്രസ മാനേജ്‌മെന്റുകളും അധ്യാപകരും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു.മദ്‌റസകളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം കേരള മുസ്ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മൂന്നു കോടി രൂപയാണ് ഈ ഇനങ്ങളില്‍ വിതരണം ചെയ്തത്. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നടത്തിവരുന്ന ഡിപ്ലോമ ഇന്‍ ഇസ്ലാമിക് എഡ്യൂക്കേഷന്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച ആദ്യ ബാച്ചുകാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി നിര്‍വഹിച്ചു.സി ഡിറ്റ് ഡയറക്ടര്‍ ഡോക്ടര്‍ അബ്ദുറഹ്മാന്‍ വിവര സാങ്കേതികവിദ്യയുടെ പ്രായോഗികത എന്ന വിഷയത്തില്‍ പ്രബന്ധവതരിപ്പിച്ചു. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ സുലൈമാന്‍ മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. സിപി സൈതലവി കീനോട്ട് അവതരിപ്പിച്ചു. അബൂഹനീഫല്‍ ഫൈസി തെന്നല, വിപിഎം ഫൈസി വെല്ല്യാപ്പള്ളി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഡോക്ടര്‍ അബ്ദുല്‍ അസീസ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഡോക്ടര്‍ മുഹമ്മദ് അലി മാടായി, സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം, എന്‍ അലി അബ്ദുല്ല, കെഎംഎ റഹിം, എന്നിവര്‍ പ്രസംഗിച്ചു.പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ് സ്വാഗതവും അബൂബക്കര്‍ പടിക്കല്‍ നന്ദിയും പറഞ്ഞു.Content Highlights: The Sunni Education Board distributed Rs 3 crore in financial aid for madrasa buildings and infrastructure at Calicut Tower for Samastha’s centenary. Certificates were awarded to the first batch of Diploma in Islamic Education graduates. Senior leaders and scholars attended the event.