എൻ ഐ ഡി പ്രവേശനം 2027; കരിയർ സാധ്യതകൾ തുറന്ന് ഡിസൈൻ

Wait 5 sec.

സർഗാത്മകതയും ഭാവനാ ശേഷിയും പുതിയ ആശയങ്ങൾ വികസിപ്പിക്കാനും കഴിവുള്ള വിദ്യാർഥികൾക്ക് മികച്ച കരിയർ സാധ്യതകൾ തുറന്നിടുന്ന മേഖലയാണ് ഡിസൈൻ. വ്യവസായ ഉത്പന്നങ്ങളുടെ രൂപകൽപ്പന മുതൽ ആനിമേഷൻ, ഗ്രാഫിക് ഡിസൈൻ, ഫാഷൻ, ഇന്റീരിയർ ഡിസൈൻ തുടങ്ങി വിവിധ മേഖലകളിൽ ഡിസൈൻ പ്രൊഫഷനലുകൾക്ക് ഇന്ന് വലിയ പ്രാധാന്യമുണ്ട്. പ്ലസ് ടു പഠനം പൂർത്തിയാക്കിയവർക്കും പരീക്ഷയെഴുതുന്നവർക്കും ഈ രംഗത്ത് ഉന്നതപഠനത്തിന് അവസരമൊരുക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനമാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ ഐ ഡി). 2027–28 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.അഹമ്മദാബാദ്, അമരാവതി, കുരുക്ഷേത്ര, ഭോപ്പാൽ, ജോർഹട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് എൻ ഐ ഡികൾ സ്ഥിതി ചെയ്യുന്നത്. എൻ ഐ ഡി അഹമ്മദാബാദിന് രണ്ട് എക്സ്റ്റൻഷൻ ക്യാമ്പസുകൾ ഗാന്ധിനഗർ, ബംഗളുരു എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്നു. ക്യാമ്പസുകൾക്കനുസരിച്ച് ലഭ്യമായ കോഴ്സുകളിലും സ്പെഷ്യലൈസേഷനുകളിലും വ്യത്യാസമുണ്ട്.എൻ ഐ ഡി അഹമ്മദാബാദ് ഗാന്ധിനഗർ, ബെംഗളുരു ക്യാമ്പസുകളിലെ എം ഡെസ്, 5.5 വർഷം ദൈർഘ്യമുള്ള പ്രൊഫഷനൽ എജ്യൂക്കേഷൻ മാസ്റ്റർ ഓഫ് ഡിസൈൻ (ഇന്റഗ്രേറ്റഡ് പാത്ത് വേ) കോഴ്സുകളിലേക്കും എൻ ഐ ഡി മധ്യപ്രദേശ്- ഹരിയാന- ആന്ധ്രപ്രദേശ്- അസം എന്നിവിടങ്ങളിലെ 5.5 വർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് എം ഡെസ്, നാല് വർഷത്തെ ബി ഡെസ് കോഴ്സുകളിലേക്കും എൻ ഐ ഡി മധ്യപ്രദേശ്- ഹരിയാന എന്നീ സ്ഥാപനങ്ങളിലെ മാസ്റ്റർ ഓഫ് ഡിസൈൻ കോഴ്സുകളിലേക്കുമാണ് പ്രവേശനം. വിവിധ വിഷയങ്ങളിൽ ബി ഡെസ് സ്പെഷ്യലൈസേഷനുകൾ പഠിക്കാൻ വിവിധ എൻ ഐ ഡികളിൽ അവസരമുണ്ട്.എം ഡെസ് കോഴ്സുകൾക്കും വൈവിധ്യമാർന്ന സ്പെഷ്യലൈസേഷനുകൾ ലഭ്യമാണ്. സ്പെഷ്യലൈസേഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് അതാത് എൻ ഐ ഡികളുടെ വെബ്സൈറ്റ് സന്ദർശിക്കുക.താത്പര്യത്തിനും അഭിരുചിക്കും അനുസരിച്ച് വിദ്യാർഥികൾക്ക് അനുയോജ്യമായ മേഖല തിരഞ്ഞെടുക്കാം. പി എച്ച് ഡി, പോസ്റ്റ് ഡോക്ടറൽ ഫെലോ പ്രോഗ്രാമുകളും ഈ സ്ഥാപനങ്ങളിൽ നടത്തപ്പെടുന്നുണ്ട്പ്രവേശന യോഗ്യതപ്ലസ് ടു ഏത് വിഷയമെടുത്ത് പഠിച്ചവർക്കും എൻ ഐ ഡി ബിരുദ/ഇന്റഗ്രേറ്റഡ് കോഴ്സുകൾക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. 2026–27 അധ്യയന വർഷത്തിൽ പ്ലസ് ടു പഠിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ, നിശ്ചിത സമയത്തിനുള്ളിൽ യോഗ്യതാ പരീക്ഷ വിജയിച്ചതിന്റെ രേഖകൾ സമർപ്പിക്കണം. ബി ഡെസ് കോഴ്സ് വിജയിച്ചവർക്ക് എം ഡെസ് കോഴ്സിന് അപേക്ഷിക്കാംപ്രവേശന പരീക്ഷ: ഡി എ ടിഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റി (ഡി എ ടി) ലൂടെയാണ് എൻ ഐ ഡി പ്രവേശനം. രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടത്തുന്നത്.ഒന്നാം ഘട്ടം: പ്രിലിംസ്പെൻസിൽ-പേപ്പർ രീതിയിൽ നടത്തുന്ന പ്രാഥമിക പരീക്ഷയാണിത്. വിദ്യാർഥികളുടെ നിരീക്ഷണശേഷി, സർഗാത്മകത, ഭാവന, ദൃശ്യാവബോധം, പ്രശ്നപരിഹാരശേഷി, ഡിസൈൻ ചിന്ത എന്നിവയാണ് പ്രധാനമായും വിലയിരുത്തുന്നത്. എഴുത്തും ചിത്രങ്ങളും ഉൾപ്പെടുന്ന ചോദ്യങ്ങൾ പരീക്ഷയിലുണ്ടാകാം. ഇംഗ്ലീഷാണ് ഭാഷാ മാധ്യമം. ഈ പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.രണ്ടാം ഘട്ടം മെയിൻസ്സ്റ്റുഡിയോ സെൻസിറ്റിവിറ്റി ടെസ്റ്റും ഇൻ-പേഴ്സൻ സെൻസിറ്റിവിറ്റി ടെസ്റ്റും ഇതിൽ ഉൾപ്പെടുന്നു. സർഗാത്മക ആശയങ്ങൾ പ്രായോഗികമായി അവതരിപ്പിക്കാനും ഡിസൈൻ പ്രശ്നങ്ങളെ സമീപിക്കാനുമുള്ള കഴിവുകളാണ് ഇവിടെ വിലയിരുത്തുന്നത്. അന്തിമ തിരഞ്ഞെടുപ്പ് മെയിൻ പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്. അഡ്മിറ്റ് കാർഡ് ഡിസംബർ പത്ത് മുതൽ ഡൗൺലോഡ് ചെയ്യാം. പ്രിലിംസ് പരീക്ഷ ഡിസംബർ 20 ന് നടക്കും. മെയിൻ പരീക്ഷ പിന്നീട് അറിയിക്കും.അപേക്ഷിക്കേണ്ട വിധംഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. ഔദ്യോഗിക വെബ്സൈറ്റായ https://admissions.nid.edu/സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം. തുടർന്ന് വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, വിഭാഗം തുടങ്ങിയവ രേഖപ്പെടുത്തി ആവശ്യമായ ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ അപ്‌ലോഡ് ചെയ്യണം. പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുകയും നിശ്ചിത ഫീസ് ഓൺലൈനായി അടയ്ക്കുകയും വേണം. അപേക്ഷാ ഫീസ് ജനറൽ, ജനറൽ- ഇ ഡബ്ല്യു എസ്, ഒ ബി സി-എൻ സി എൽ വിഭാഗങ്ങൾക്ക് 3,000 രൂപയും വനിതാ അപേക്ഷകർക്ക് (എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗങ്ങൾ ഒഴികെ) 2,000 രൂപയുമാണ്. എസ് സി, എസ് ടി വിഭാഗങ്ങൾക്ക് 1,500 രൂപയും ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് 500 രൂപയുമാണ് ഫീസ്. കൊച്ചിയാണ് കേരളത്തിലെ പരീക്ഷ കേന്ദ്രം.എങ്ങനെ തയ്യാറെടുക്കാംസാധാരണ അക്കാദമിക് പരീക്ഷകളിൽ നിന്ന് വ്യത്യസ്തമാണ് എൻ ഐ ഡി പ്രവേശന പരീക്ഷ. പാഠപുസ്തക അറിവിനേക്കാൾ സർഗാത്മകത, നിരീക്ഷണശേഷി, ഭാവന, യുക്തിചിന്ത, പ്രശ്നപരിഹാരശേഷി എന്നിവക്കാണ് പ്രാധാന്യം. സ്വയം പഠനത്തിലൂടെയും മുൻവർഷ ചോദ്യപേപ്പറുകൾ പരിശീലിച്ചും മോക്ക് ടെസ്റ്റുകൾ എഴുതിയും തയ്യാറെടുക്കാം.തൊഴിൽ സാധ്യതകൾഎൻ ഐ ഡി പഠനം പൂർത്തിയാക്കുന്നവർക്ക് വിവിധ മേഖലകളിൽ തൊഴിൽ സാധ്യതകളുണ്ട്. പ്രോഡക്ട് ഡിസൈനർ, ഗ്രാഫിക് ഡിസൈനർ, ആനിമേറ്റർ, യു ഐ/യു എകസ് ഡിസൈനർ, ഇന്റീരിയർ ഡിസൈനർ, ടെക്സ്റ്റൈൽ ഡിസൈനർ, ഫിലിം ആൻഡ് വീഡിയോ ഡിസൈനർ, ഗെയിം ഡിസൈനർ, ഡിസൈൻ കൺസൾട്ടന്റ് മേഖലകളിൽ പ്രവർത്തിക്കാം. കൃത്യമായ ആസൂത്രണവും നിരന്തര പരിശീലനവും ഉണ്ടെങ്കിൽ സർഗാത്മകതയെ മികച്ചൊരു പ്രൊഫഷനൽ കരിയറാക്കി മാറ്റാൻ കഴിയും.Content Highlights: National Institute of Design has opened 2027-28 admissions for BDes, MDes, and integrated programs via DAT. Applications close on the 30th of this month, with prelims on December 20 and Kochi as a test center. Graduates can pursue careers in UI/UX, product, graphic, animation, and interior design.