നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍; 25 കാരി നിരീക്ഷണത്തില്‍

Wait 5 sec.

അടിമാലി | നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടു. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ 25 കാരി പോലീസ് നിരീക്ഷണത്തില്‍. ഇടുക്കി അടിമാലിക്ക് സമീപം തോക്കുപാറയിലാണ് പ്രസവിച്ച ഉടനെ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി തോക്കുപാറ സ്വദേശിനിയാണ്. അമിത രക്ത സ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവതി മാസമുറയെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണെന്നാണാണ് ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാല്‍ ഇത് പരിശോധനയില്‍ തെറ്റാണെന്ന് തെളിഞ്ഞു. ഇതോടെ വിവരം ആശുപത്രി അധികൃതര്‍ വെള്ളത്തൂവല്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.വൈകുന്നേരം നാല് മണിക്ക് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലുള്ള യുവതിയെ ചോദ്യം ചെയ്‌തെങ്കിലേ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കുഞ്ഞിന്റെ മരണകാരണം വ്യക്തമാകു.Content Highlights: The body of a newborn baby was found abandoned in a compound at Thokkupara near Adimali, Idukki. A 25-year-old native woman admitted to Kottayam Medical College for severe bleeding is under police surveillance after doctors alerted Vellathooval police. The exact cause of death will be confirmed after the post-mortem.