അമിത അളവില്‍ രാസസംയുക്തങ്ങള്‍; ബിസ്ലേരി കുടിവെള്ള കമ്പനിക്കെതിരെ പ്രോസിക്യുഷന്‍ നടപടിക്ക് അനുമതി

Wait 5 sec.

ഡല്‍ഹി | വെള്ളം ശുദ്ധീകരിക്കുന്നതിനിടയില്‍ അമിത അളവില്‍ രാസസംയുക്തങ്ങള്‍ കലര്‍ന്നതിനാല്‍ പ്രമുഖ കുപ്പിവെള്ള കമ്പനി ബിസ്ലേരി ഇന്റര്‍നാഷണലിന് എതിരെ പ്രോസിക്യുഷന്‍ നടപടിക്ക് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ അനുമതി.പരിശോധനയില്‍ അനുവദനീയമായ പരിധിയേക്കാള്‍ കൂടുതല്‍ ബ്രോമേറ്റ് കണ്ടെത്തിയതിനാല്‍ ബിസ്ലേരി ഇന്റര്‍നാഷണലിന്റെ പാക്ക് ചെയ്ത കുടിവെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. അനുവദനീയമായതിലധികം ബ്രോമേറ്റ് അടങ്ങിയ വെള്ളം ദീര്‍ഘകാലം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായേക്കാം.കമ്പനിയുടെ അപ്പീലിനെ തുടര്‍ന്ന് സാമ്പിള്‍ റഫറല്‍ ലബോറട്ടറിയില്‍ വീണ്ടും പരിശോധന നടത്തിയിരുന്നു.രണ്ടാം പരിശോധനയിലും വെള്ളത്തില്‍ പോളി ന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍സ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് 2006ലെ എഫ് എസ് എസ് ആക്ട് പ്രകാരം പ്രോസിക്യൂഷന്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയത്.വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ചില പ്രക്രിയകളില്‍ രൂപപ്പെടാവുന്ന രാസ സംയുക്തമാണ് ബ്രോമേറ്റ്. കുടിവെള്ളത്തില്‍ ഇതിന്റെ അളവ് നിശ്ചിത പരിധിക്കുള്ളില്‍ നിലനിര്‍ത്തേണ്ടതുണ്ട്. ബിസ്ലേരി ഇന്റര്‍നാഷണലിന്റെ സ്ഥാപനത്തില്‍നിന്ന് ശേഖരിച്ച പാക്കേജ്ഡ് കുടിവെള്ളത്തിന്റെ (മിനറല്‍ വാട്ടര്‍ ഒഴികെയുള്ളത്) സാംപിളിലാണ് ആദ്യം കലര്‍പ്പ് കണ്ടെത്തിയത്.ഭക്ഷ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ഇ-കൊമേഴ്സ് കമ്പനികള്‍ക്കുമെതിരായ പരിശോധനകളും നടപടികളും എഫ് എസ് എസ് എ ഐ അടുത്തിടെ ശക്തമാക്കിയിരുന്നു. എനര്‍ജി ഡ്രിങ്ക്, മദ്യപാനീയങ്ങള്‍ എന്നിവയുടെ നിര്‍മാതാക്കള്‍ക്കെതിരെയും അതോറിറ്റി നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബിസ്ലേരിയുടെ പാക്ക് ചെയ്ത കുടിവെള്ള സാമ്പിള്‍ പരിശോധിച്ചത്.Content Highlights: The food safety authority approved prosecution against Bisleri International under the FSS Act 2006 after packaged drinking water samples exceeded permissible bromate limits. A referral laboratory retest following the company’s appeal also detected polycyclic aromatic hydrocarbons in the water. The action follows intensified FSSAI inspections targeting food businesses and beverages.