ഫെയര്‍നെസ് ക്രീം പുരട്ടിയതിനെ തുടര്‍ന്ന് അണുബാധ; ദുരനുഭവവുമായി ഗായകന്‍ സലീം കോടത്തൂരും

Wait 5 sec.

മലപ്പുറം | മുഖത്ത് ഫെയര്‍നെസ് ക്രീം പുരട്ടിയതിനെ തുടര്‍ന്ന് അണുബാധയേറ്റ് അസുഖം ബാധിച്ചതായി മാപ്പിളപ്പാട്ട് ഗായകന്‍ സലീം കോടത്തൂര്‍. സ്വകാര്യ ചാനലുമായാണ് അദ്ദേഹം ദുരനുഭവം പങ്കുവച്ചത്. ഇത്തരം ക്രീം ഉപയോഗിച്ച് 17കാരിക്ക് വൃക്കരോഗം ബാധിച്ചെന്ന പരാതിക്ക് പിന്നാലെയാണ് സലീം സ്വന്തം അനുഭവവുമായി രംഗത്തെത്തിയത്.കാസര്‍കോട്ടുള്ള സുഹൃത്ത് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ക്രീം ഉപയോഗിച്ചതെന്നും ഒന്നര മാസം കഴിഞ്ഞപ്പോഴേക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായും അദ്ദേഹം വെളിപ്പെടുത്തി. കണ്ണിന്റെ പോളയിലും കാലിലും നീര് വരികയും ശരീരത്തിന്റെ പ്രതിരോധശേഷി പൂര്‍ണമായും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. മാസങ്ങളോളം നീണ്ട ചികിത്സക്ക് ശേഷമാണ് രോഗകാരണം പോലും കണ്ടെത്താനായതെന്നും സലീം പറഞ്ഞു.ഗുരുതര വൃക്കരോഗം ബാധിച്ച 17കാരിയായ അരീക്കോട് സ്വദേശി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, സംസ്ഥാന പോലീസ് മേധാവി, ഡ്രഗ്‌സ് കണ്‍ട്രോളര്‍, സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി, ആശുപത്രി സൂപ്രണ്ട് എന്നിവരില്‍ നിന്ന് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.Content Highlights: Singer Saleem Kodathoor has spoken out about suffering a skin infection after applying a fairness cream. His experience draws attention to potential health risks linked to cosmetic and skin-lightening products. Dermatological care and product safety remain key concerns amid such reports.