ഡെറാഡൂണ്‍ | 2027ലെ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ച് ആം ആദ്മി പാര്‍ട്ടി (എ എ പി). സഖ്യരൂപവത്കരണവുമായി ബന്ധപ്പെട്ട് അനുകൂലമായ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ ഉത്തരാഖണ്ഡ് എ എ പി യൂണിറ്റ് പ്രസിഡന്റ് ഉമ സിസോദിയ, ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.വരും ആഴ്ചകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനും, വീടുകള്‍ തോറും കയറിയിറങ്ങുന്ന ‘ഹര് ഘര്‍ നമസ്കാര്‍’ (Har Ghar Namaskar) എന്ന പ്രചാരണ പരിപാടിക്ക് തുടക്കമിടാനും പാര്‍ട്ടി ഒരുങ്ങുകയാണ്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, സഞ്ജയ് സിംഗ്, ജര്‍നൈല്‍ സിംഗ്, അതിഷി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാനത്തെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.തൊഴില്‍, കുടിയേറ്റം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വിഷയങ്ങള്‍ക്ക് പാര്‍ട്ടി മുന്‍ഗണന നല്‍കും. 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, മൊഹല്ല ക്ലിനിക്കുകള്‍, സൗജന്യ സ്കൂള്‍ വിദ്യാഭ്യാസം എന്നിവയാണ് എ എ പി മുന്നോട്ടുവെക്കുന്ന പ്രധാന വാഗ്ദാനങ്ങള്‍.2022-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, എ എ പി 70 സീറ്റുകളിലും മത്സരിച്ചെങ്കിലും ഒരിടത്തും വിജയിക്കാനായില്ല. പാര്‍ട്ടിയുടെ വോട്ട് വിഹിതം 3.31 ശതമാനമായിരുന്നു. അതേസമയം, ബി ജെ പി 47 സീറ്റും (44.33 ശതമാനം വോട്ട് വിഹിതം), കോണ്‍ഗ്രസ്സ് 19 സീറ്റും (37.91 ശതമാനം), ബി എസ് പി രണ്ട് സീറ്റും (4.82 ശതമാനം) നേടിയിരുന്നു.The Aam Aadmi Party announced it will contest all 70 Uttarakhand assembly seats independently without any pre-poll alliance. The decision follows leadership consultations as the party ramps up grassroots campaign preparations. Political rivals face a wider contest ahead of the state polls.