തിരുവനന്തപുരം | അഭിറാം വധക്കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരന്റെ ജാമ്യാപേക്ഷ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളി. ഇയാള്‍ക്ക് സ്ഥിരം കുറ്റവാളിയുടെ മനോനിലയാണ് എന്ന് ഡോക്ടര്‍ നല്കിയ കൗണ്‍സിലിങ് റിപോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്.തര്‍ക്കത്തിനിടെ തേങ്ങ കൊണ്ട് അഭിറാമിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 2026 നവംബര്‍ ഒന്നിനായിരുന്നു സംഭവം. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒന്നാം പ്രതി അഭിറാമിനെ പതിനേഴുകാരന് പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെ വച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.തേങ്ങ കൊണ്ടുള്ള ശക്തമായ ഇടിയേറ്റ് അഭിറാമിന്റെ തലയോട്ടിക്ക് പരിക്കേല്‍ക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഇതോടെ പതിനേഴുകാരന് സുഹൃത്തായ ഉമറിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഇതിനിടെ പാതി ബോധം തെളിഞ്ഞ അഭിറാമിനെ ഇരുവരും ചേര്‍ന്ന് വീണ്ടും ആക്രമിക്കുകയും, അഭിറാമിന്റെ തന്നെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.Content Highlights: The Juvenile Justice Board has rejected the bail plea of the 17-year-old prime accused in the Abhiram murder case. Medical evaluation findings and the seriousness of the offense were considered during the proceedings. Further legal steps and trial procedures remain underway.