സുന്നി വിദ്യാഭ്യാസ ബോർഡ് മദ്‌റസകള്‍ക്ക് മൂന്ന് കോടി രൂപയുടെസഹായധനം വിതരണം ചെയ്തു

Wait 5 sec.

കോഴിക്കോട് | സമസ്തയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ള മദ്റസാ സാമ്പത്തിക സഹായവിതരണം കാലിക്കറ്റ് ടവറില്‍ നടന്നു. കെട്ടിട നിര്‍മാണ സഹായവിതരണം വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി ഖലമുല്‍ ഇസ്‌ലാം കോടമ്പുഴ ബാവ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. കുട്ടികള്‍ മദ്റസാ പഠനത്തില്‍ വളരെ തത്പരരാണെന്നും അതിനനുസരിച്ച് മദ്‌റസാ മാനേജ്മെന്റുകളും അധ്യാപകരും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു.മദ്റസകളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം കേരള മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മൂന്നുകോടി രൂപയാണ് ഈ ഇനങ്ങളില്‍ വിതരണം ചെയ്തത്.സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി പി സൈതലവി കീനോട്ട് അവതരിപ്പിച്ചു. അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വെല്ല്യാപ്പള്ളി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഡോക്ടര്‍ അബ്ദുല്‍ അസീസ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഡോക്ടര്‍ മുഹമ്മദ് അലി മാടായി, സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം, എന്‍ അലി അബ്ദുല്ല, കെ എം എ റഹിം പ്രസംഗിച്ചു. പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ് സ്വാഗതവും അബൂബക്കര്‍ പടിക്കല്‍ നന്ദിയും പറഞ്ഞു.Content Highlights: Crude oil prices fell to three-month lows as expectations of rising global supply and inventory builds outweighed ongoing Middle East tensions. Energy agencies and analysts point to potential market surpluses ahead of the upcoming OPEC+ meeting. Shipping risks and export constraints in the region remain key factors traders are watching.