ഐ എ എം ഇ ആർട്ടോറിയം:ഗേൾസ് വിഭാഗം കാറ്റഗറി വിജയികളായി മഅ്ദിനും പന്താവൂരും കാലിഫും

Wait 5 sec.

കൊപ്പം | ഐ എ എം ഇ സംസ്ഥാന കലോത്സവം ആർട്ടോറിയന്റെ ആദ്യ ദിവസ മത്സരം അവസാനിച്ചപ്പോൾ കാറ്റഗറി വിജയികളായി ജൂനിയർ വിഭാഗത്തിൽ മേൽമുറി മഅ്ദിൻ ആദ്യ സ്ഥാനവും മാട്ടൂൽ സഫ രണ്ടും പുന്നയൂർ നോളജ് ഗാർഡൻ മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ ഇർശാദ് പന്താവൂർ വിജയികളായപ്പോൾ തൃക്കരിപ്പൂർ മുജമ്മഅ് ഫസ്റ്റ് റണ്ണറപ്പും ദേളി സഅദിയ്യ സ്‌കൂൾ സെക്കൻഡ് റണ്ണറപ്പും നേടി.ഹയർ സെക്കൻഡറി വിഭാഗത്തിൽ താമരശ്ശേരി കാലിഫ് ഒന്നും കോട്ടക്കൽ ബോൾസ്റ്റർ ഗേൾസ് ക്യാമ്പസ് രണ്ടും ദേളി സഅദിയ്യ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 90 മത്സര ഫലങ്ങൾ പൂർത്തിയായപ്പോൾ പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്‌കൂൾ 469 പോയിന്റോടെ ഒന്നാം സ്ഥാനത്തും തൃക്കരിപ്പൂർ മുജമ്മഅ് 418 പോയിന്റുമായി രണ്ടും മേൽമുറി മഅ്ദിൻ പബ്ലിക് സ്‌കൂൾ 377 പോയിന്റുമായി മൂന്നും കൊപ്പം അൾജിബ്ര 359 പോയിന്റിൽ നാലും മാട്ടൂൽ സഫ സ്‌കൂൾ 283 പോയിന്റിൽ അഞ്ചും സ്ഥാനത്താണ്.Content Highlights: Day one of the IAME State Kalolsavam Artorian concluded in Koppam with category winners announced across junior, senior, and higher secondary sections. Irshad English School Panthavoor leads overall with 469 points after 90 events. Mujamma Trikaripur and Madin Melmuri hold second and third spots.