റാസ് അല്‍ ഖൈമ | യു എ ഇയിലെ റാസ് അല്‍ ഖൈമയിലുണ്ടായ ദാരുണമായ ബസ്-ട്രക്ക് അപകടത്തില്‍ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. കാസര്‍കോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് പുതിയകാവില്‍ (29), തലശ്ശേരി സ്വദേശിനി സങ്കീര്‍ത്ത സുരേഷ് (26) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാര്‍, ഗുജറാത്ത് സ്വദേശി ജിഗ്നേഷ്, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരടക്കം ഇതുവരെ തിരിച്ചറിഞ്ഞ ആറ് ഇന്ത്യക്കാരുടെ മരണവിവരം ബന്ധുക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.തിരിച്ചറിയല്‍ നടപടികള്‍ തുടരുന്നുഅപകടത്തില് മരിച്ച 13 പേരില്‍ ഏറെയും ഇന്ത്യക്കാരാണെന്നാണ് വിവരം. ബാക്കിയുള്ള ഏഴ് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.ചൊവ്വാഴ്ച പുലര്‍ച്ചെ അല്‍ വതന്‍ റോഡില്‍ 41 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് റോഡരികില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ ഇടിച്ചുകയറിയായിരുന്നു അപകടം. ഒമാനില്‍ വിസ മാറ്റത്തിനായി സഞ്ചരിച്ചിരുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്.മരിച്ചവരുടെ മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുന്നതിനും പരുക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ-നിയമ സഹായങ്ങള്‍ ഉറപ്പാക്കുന്നതിനുമായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും പ്രവാസി സന്നദ്ധ പ്രവര്‍ത്തകരും പ്രാദേശിക അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയാണ്.Content Highlights: Three Malayalees from Kannur and Kasaragod were identified among 13 people killed in a bus-truck collision on Al Wathan Road in Ras Al Khaimah. Passengers were returning after a visa change trip to Oman, with most victims believed to be Indian nationals. Authorities are continuing identifications and repatriation arrangements.