മഹാരാഷ്ട്രയിലെ പൂനെയില്‍ കൊലക്കേസ് പ്രതിക്കെതിരെ അക്രമി സംഘം വെടിയുതിര്‍ത്തു; വടിവാള്‍ കൊണ്ട് വെട്ടി

Wait 5 sec.

മുംബൈ | പൂനെയില്‍ കൊലക്കേസ് പ്രതിക്കെതിരെ അക്രമി സംഘം വെടിയുതിര്‍ക്കുകയും ശേഷം വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഇന്ന് ഉച്ചക്ക് 1.15-ഓടെ ശിവാജിനഗര്‍ കോടതി പരിസരത്തായിരുന്നു സംഭവം. മന്ദാര്‍ മാരുതി കിവാഹലെ എന്നയാളാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തില്‍ ഇയാളുടെ കൈക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റു.കോടതി പരിസരത്തെ നാലാം നമ്പര്‍ ഗേറ്റിന് സമീപത്താണ് ആക്രമണമുണ്ടായത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ, കിവാഹലെയെ നാലംഗ സംഘം പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. വെടിയുതിര്‍ത്ത ശേഷം, വടിവാള്‍ ഉള്‍പ്പെടെയുള്ള മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച സംഘം, ഇയാളുടെ കൈ വെട്ടിമാറ്റിയ ശേഷമാണ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.പോലീസ് കിവാലയെ ആശുപത്രിയിലേക്ക് മാറ്റി. അക്രമികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്; സംഭവസ്ഥലത്ത് നിന്ന് രണ്ട് തോക്കുകളും കണ്ടെടുത്തു. പ്രതികളെ പിടികൂടാനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, കാട്രാജ് സ്വദേശിയായ അക്ഷയ് ചവാനാണ് ആക്രമണത്തിലെ പ്രധാന പ്രതി. ഇയാളുടെ സഹോദരന്‍ രണ്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ടിരുന്നു. ആ കൊലക്കേസില്‍ കിവാഹലയും ഒരു പ്രതിയായിരുന്നു. ആക്രമണം നടത്തുന്നതിനായി 10-15 യുവാക്കള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.2025-ല്‍ കിവാഹലക്കെതിരെ ഒരു കൊലക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായും, അടുത്തിടെയാണ് അദ്ദേഹം ജാമ്യത്തില്‍ പുറത്തിറങ്ങിയതെന്നും പോലീസ് അറിയിച്ചു. പൂനെയിലെ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.Content Highlights: An unidentified gang fired shots at and attacked a murder accused with a machete in Pune, Maharashtra. Local police launched an investigation to trace the assailants and determine the motive behind the assault. Authorities are reviewing security and surrounding leads as part of the probe.