ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യ്ക്ക് കേരളത്തിൽ ലഭിക്കുന്ന മികച്ച സ്വീകാര്യതയിൽ സന്തോഷം പങ്കുവെച്ച് നടി സ്വാസിക. ചിത്രത്തിൽ ദുൽഖറിന്റെ സഹോദരിയായാണ് താരം അഭിനയിക്കുന്നത്. തിരക്കഥ വായിച്ചപ്പോൾ തന്നെ ചിത്രം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും സ്വാസിക പറഞ്ഞു.ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് കേരളത്തിൽ നിന്ന് ലഭിക്കുന്നത്. ഒരു തെലുങ്ക് ചിത്രത്തിനായി കേരളത്തിൽ തിയേറ്റർ സന്ദർശനം നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഈ അവസരം നൽകിയ ദുൽഖർ സൽമാനോട് നന്ദിയുണ്ടെന്നും താരം വ്യക്തമാക്കി.അതേസമയം, കഴിഞ്ഞ രണ്ട് വർഷമായി മലയാള സിനിമയിൽ നിന്ന് ഒരു ഓഫർ പോലും ലഭിച്ചിട്ടില്ലെന്നും സ്വാസിക വെളിപ്പെടുത്തി. അടുത്ത ചിത്രം തമിഴിലാണെന്നും അവസരം ലഭിച്ചാൽ മലയാളത്തിൽ അഭിനയിക്കാൻ തയ്യാറാണെന്നും അവർ പറഞ്ഞു. മലയാളത്തിലെ സംവിധായകർക്ക് തന്നെ ആവശ്യമില്ലാത്തതുകൊണ്ടാകാം അവസരങ്ങൾ ലഭിക്കാത്തതെന്നും താരം കൂട്ടിച്ചേർത്തു.The post രണ്ട് വർഷമായി മലയാളത്തിൽ നിന്ന് ഓഫറുകളില്ല; തുറന്നുപറഞ്ഞ് സ്വാസിക, ദുൽഖറിനോട് നന്ദിയും appeared first on ഇവാർത്ത | Evartha.