യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഉമ്മൻ ചാണ്ടി ആഗ്രഹിച്ചത് ജെ.എസ്. അഖിലിനെ; ഷാഫിയെക്കുറിച്ച് തുറന്നുപറഞ്ഞ് മറിയാമ്മ ഉമ്മൻ

Wait 5 sec.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മനസ്സിൽ കണ്ടിരുന്നത് ജെ.എസ്. അഖിലിനെയായിരുന്നുവെന്ന് ഭാര്യ മറിയാമ്മ ഉമ്മൻ. ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനായിരുന്നുവെന്ന് താൻ കരുതുന്നില്ലെന്നും ഉമ്മൻ ചാണ്ടിയുമായി ഷാഫിക്ക് അത്ര അടുത്ത ബന്ധമുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.ഉമ്മൻ ചാണ്ടിക്ക് ഷാഫി പറമ്പിലിനോട് വലിയ സ്നേഹമുണ്ടായിരുന്നെങ്കിലും തിരിച്ചും അതേ അടുപ്പം ഉണ്ടായിരുന്നോയെന്ന് അറിയില്ലെന്നും മറിയാമ്മ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അഖിലിന്റെ പേര് ഉമ്മൻ ചാണ്ടി നിർദേശിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി. എന്നാൽ അഖിലിന്റെ പേര് വെട്ടിയത് ഷാഫി പറമ്പിലാണോ എന്ന ചോദ്യത്തിന് അതിന് താനാണോ ഉത്തരം പറയേണ്ടതെന്നായിരുന്നു മറുപടി.കുടുംബം ഏറ്റവും വിഷമഘട്ടത്തിലൂടെ കടന്നുപോയപ്പോൾ ആത്മാർഥമായി സഹായിച്ചത് രാജ്മോഹൻ ഉണ്ണിത്താനാണെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ പരസ്പരം സംസാരിച്ച് പരിഹരിച്ച് മുന്നോട്ടുപോകണമെന്നാണ് തന്റെ ആഗ്രഹമെന്നും ഉമ്മൻ ചാണ്ടിയുടെയും നിലപാട് ഇതുതന്നെയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടിയിലെ ഗ്രൂപ്പ് ബന്ധങ്ങളെയും നേതാക്കൾ തമ്മിലുള്ള അടുപ്പത്തെയും കുറിച്ചുള്ള മറിയാമ്മയുടെ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്.The post യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഉമ്മൻ ചാണ്ടി ആഗ്രഹിച്ചത് ജെ.എസ്. അഖിലിനെ; ഷാഫിയെക്കുറിച്ച് തുറന്നുപറഞ്ഞ് മറിയാമ്മ ഉമ്മൻ appeared first on ഇവാർത്ത | Evartha.