പത്തനംതിട്ട | മൂന്ന് വയസ്സുകാരനായ ആണ്‍കുട്ടിക്കെതിരായ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുന്നംതാനം പാലക്കത്തകിടി ശ്രീനിവാസ് നിവാസില്‍ കൃഷ്ണകുമാര്‍ എന്ന കുട്ടപ്പന് (62) ആണ് അറസ്റ്റിലായത്.ഞായറാഴ്ച വൈകിട്ട് കുട്ടിയും അമ്മൂമ്മയും മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി. പത്തനംതിട്ട അഡീഷണല്‍ ജില്ലാ സേഷന്‍സ് കോടതി (പോക്സോ സ്പെഷ്യല്‍ കോടതി)യില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.കീഴ്വായ്പുര് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി സുരേഷ്കുമാര്‍, എസ് ഐ. എസ് നൗഫല്‍, എ എസ് ഐ. മുജീബ് റഹ്മാന്, സി പി ഒമാരായ അമല്‍, അരുണ്‍ദേവ് ഹരികൃഷ്ണന്, ഐ വി വിഷ്ണു, സിബി അന്വേഷണ സംഘത്തിലുണ്ടായിരുന്നു.Content Highlights: Police arrested a 61-year-old man in connection with an alleged sexual assault on a three-year-old boy. Law enforcement initiated legal proceedings and an investigation into the incident. Authorities are handling the case under applicable child protection laws.