പമ്പ | ശബരിമല തീര്‍ഥാടകരെ ലക്ഷ്യമിട്ട് പമ്പയില്‍ എത്തിയ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പുല്ലമ്പാറ മുക്കുടി വൈക്കകം ആറ്റുകാട്ടയ്ക്കല്‍ പുത്തന്‍ വീട്ടില്‍ അനുമോന്‍ (39) ആണ് പമ്പ പോലീസിന്റെ പിടിയിലായത്. ഇയാള്‍ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത 17 ഓളം മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് എല്ലാ വര്‍ഷവും പമ്പയിലെത്തുന്ന അനുമോന്‍ തിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യങ്ങളില്‍, ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ മൊബൈല്‍ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. പമ്പ സി ഐ. സി കെ മനോജ്, എസ് ഐ. എസ് ജി പ്രസാദ്, എ എസ് ഐ. ബിജു, സി പി ഒമാരായ അരുണ്‍ മധു, വിഷ്ണു ബാബു, ജസ്റ്റിന്‍, അനുരാഗ് കൃഷ്ണന്‍, എ എ അരുണ്‍, അനു എസ് രവി, സ്‌ക്വാഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീഷ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.