‘ഒരേ നിറം, സമസ്ത കേരളം’: നവംബർ 29ന് സംസ്ഥാനവ്യാപക ചുമരെഴുത്ത്; 1500 കേന്ദ്രങ്ങളിൽ ഒരേ സമയം ചുമരെഴുതും

Wait 5 sec.

കോഴിക്കോട്| ‘സമസ്ത 100 പ്രകാശ വർഷങ്ങൾ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സമസ്ത സെന്റിനറി കോൺഫറൻസിന്റെ പ്രചാരണ ഭാഗമായി എസ് എസ് എഫ് ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഒരേ നിറം, സമസ്ത കേരളം’ പ്രചാരണ പരിപാടി നവംബർ 29 ഞായറാഴ്ച നടക്കും. സമ്മേളന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ആയിരത്തി അഞ്ഞൂറ് കേന്ദ്രങ്ങളിൽ ഒരേസമയം ചുമരെഴുത്തുകൾ നടക്കും. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എന്നീ സംഘടനകളിൽ നിന്നായി പതിനായിരത്തിലധികം പ്രവർത്തകർ പങ്കാളികളാകും. പരിപാടി ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് നടക്കുക.2027 ജനുവരി 28, 29, 30, 31 തീയതികളിൽ മലപ്പുറം വാദി ഹറമൈനിൽ നടക്കുന്ന സമസ്ത സെന്റിനറി കോൺഫറൻസിന് മുന്നോടിയായാണ് സംസ്ഥാനതലത്തിൽ ഈ മുന്നൊരുക്കങ്ങൾ നടക്കുന്നത്. കാസർഗോഡ് തലപ്പാടി മുതൽ തിരുവനന്തപുരം കളിയിക്കാവിള വരെയും വാളയാർ മുതൽ എറണാകുളം വരെയുമുള്ള പ്രധാന പാതയോരങ്ങളിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും ചുമരെഴുത്തുകൾ ഒരുങ്ങും. ചുമരെഴുത്തിന്റെ ദൃശ്യങ്ങൾ വൈകുന്നേരം അഞ്ച് മണി മുതൽ രാത്രി 11 വരെയുള്ള സമയങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പങ്കുവെക്കും.Content Highlights: SSF will hold the Orey Niram Samastha Keralam campaign on November 29 with wall paintings across 1,500 locations in Kerala. Over 10,000 workers from Kerala Muslim Jamaath, SYS, and SSF will join from 3 pm to 9 pm. The drive builds up to the January 28 to 31, 2027 conference in Malappuram.