ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലെയും (ഐ ഐ എം എസ്) മറ്റ് പ്രമുഖ ബിസിനസ്സ് സ്കൂളുകളിലെയും എം ബി എ/പി ജി ഡി എം പ്രവേശനത്തിനായി നടത്തുന്ന ദേശീയ പ്രവേശന പരീക്ഷയായ കോമൺ അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ്- CAT) ഈ മാസം 29ന് നടക്കും. രാജ്യത്തെ 170 നഗരങ്ങളിലായി മൂന്ന് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. പരീക്ഷയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകൾ മുഖം തിരിച്ചറിയൽ സംവിധാനവും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കുന്നതും ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.പരീക്ഷക്കുള്ള അഡമിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാത്തവർ എത്രയും വേഗം ഡൗൺലോഡ് ചെയ്ത് എ ഫോർ സൈസ് പേപ്പറിൽ പ്രിന്റ് എടുത്ത് കൈവശം സൂക്ഷിക്കണം.പരീക്ഷ120 മിനുട്ട് ദൈർഘ്യമുള്ള പരീക്ഷയിൽ താഴെ പറയുന്ന മൂന്ന് വിഭാഗങ്ങൾ ഉണ്ടായിരിക്കും.വെർബൽ എബിലിറ്റി ആൻഡ് റീഡിംഗ് കോംപ്രിഹെൻഷൻഡാറ്റാ ഇന്റർപ്രെറ്റേഷൻ ആൻഡ് ലോജിക്കൽ റീസണിംഗ്ക്വാണ്ടിറ്റേറ്റീവ് എബിലിറ്റിഓരോ വിഭാഗത്തിലെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിദ്യാർഥികൾക്ക് കൃത്യം 40 മിനുട്ട് വീതം അനുവദിക്കും. ഒരു വിഭാഗത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ടിരിക്കുമ്പോൾ മറ്റൊരു വിഭാഗത്തിലേക്ക് മാറാൻ അനുവദിക്കില്ല. ഇതിനായി വെബ്സൈറ്റിൽ നൽകിയിട്ടുള്ള മോക്ക് ടെസ്റ്റ് പരിശീലിക്കുന്നത് ഉചിതമായിരിക്കും.പ്രധാന നിർദേശങ്ങൾപരീക്ഷാ കേന്ദ്രം എവിടെയാണെന്നും അവിടെ എത്തിച്ചേരാനുള്ള സൗകര്യങ്ങളെക്കുറിച്ചും പരീക്ഷക്ക് ഒരു ദിവസം മുമ്പെങ്കിലും വിദ്യാർഥികൾ മനസ്സിലാക്കി വെക്കണം. പരീക്ഷാ കേന്ദ്രത്തിൽ വൈകി എത്തുന്ന ഉദ്യോഗാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.പരീക്ഷക്ക് എത്തുന്നതിന് മുന്പ് ഉദ്യോഗാർഥികൾ തങ്ങളുടെ ഒറിജിനൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും അഡ്മിറ്റ് കാർഡും കൈവശമുണ്ടെന്ന് ഉറപ്പുവരുത്തണം.എഴുത്തുകാരന്റെ സഹായം തേടുന്ന ഭിന്നശേഷി വിഭാഗത്തിലുള്ള വിദ്യാർഥികൾ, സ്ക്രൈബ് സത്യവാങ്മൂലം പരീക്ഷാ കേന്ദ്രത്തിൽ കൊണ്ടുവരേണ്ടതാണ്.പരീക്ഷാ കേന്ദ്രത്തിൽ എത്തുന്നതിന് മുന്പ്, അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുള്ള സ്ഥലത്ത് സ്വന്തം ഫോട്ടോ പതിപ്പിക്കണം.അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള സമയത്ത് തന്നെ പരീക്ഷാ കേന്ദ്രത്തിൽ റിപോർട്ട് ചെയ്യണം.പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുന്പ് വിദ്യാർഥികളെ പരിശോധനക്ക് വിധേയരാക്കും.നിരോധിച്ച വസ്തുക്കൾ കണ്ടെത്തിയാൽ അവ നീക്കം ചെയ്ത ശേഷം വീണ്ടും പരിശോധന നടത്തും.പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരോട് തർക്കിക്കുകയോ സഹകരിക്കാതിരിക്കുകയോ ചെയ്താൽ പരീക്ഷാ കേന്ദ്രത്തിൽ നിന്ന് പുറത്താക്കും.മൊബൈൽ ഫോണുകൾ, ബാഗുകൾ, വാലറ്റുകൾ, ജാക്കറ്റുകൾ, ആഭരണങ്ങൾ, വാച്ചുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ തുടങ്ങിയ വ്യക്തിഗത വസ്തുക്കൾ പ്രവേശന കവാടത്തിൽ ഏൽപ്പിക്കണം.ആഭരണങ്ങളോ ലോഹം അടങ്ങിയ മറ്റ് വസ്തുക്കളോ അനുവദനീയമല്ല.അഡ്മിറ്റ് കാർഡ്, ഒറിജിനൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, മറ്റ് ആവശ്യമായ രേഖകൾ എന്നിവ മാത്രമേ പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ അനുവദിക്കൂ.സോക്സുകൾ, പോക്കറ്റുകളില്ലാത്ത പുൾഓവറുകൾ, സ്വെറ്ററുകൾ, കാർഡിഗാനുകൾ എന്നിവ ധരിക്കാൻ അനുവാദമുണ്ട്.ശരീരത്തിൽ ലോഹ ഭാഗങ്ങൾ ഉള്ളവരോ, പേസ്മേക്കറോ സമാനമായ മെഡിക്കൽ ഉപകരണങ്ങളോ ഉള്ളവരോ ആയ വിദ്യാർഥികൾ, മെഡിക്കൽ സർട്ടിഫിക്കറ്റിനൊപ്പം ഐ ഐ എമ്മിൽ നിന്ന് ലഭിച്ച അനുമതിപത്രവും കൈവശം കരുതണം.പരീക്ഷാ ഹാളിന് പുറത്ത് വിദ്യാർഥികളുടെ വ്യക്തിഗത വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യമുണ്ടായിരിക്കുന്നതല്ല. വിശദമായ ഡോക്യുമെന്റ് വെരിഫിക്കേഷനുണ്ടാകും.അഡ്മിറ്റ് കാർഡിനൊപ്പം, സർക്കാർ അംഗീകൃതമായ ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് കൈവശം കരുതേണ്ടതാണ്. ഉദാഹരണത്തിന്: പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പാസ്സ്പോർട്ട്, ഫോട്ടോ പതിച്ച ആധാർ കാർഡ്, ഇ-ആധാർ, റേഷൻ കാർഡ്, അല്ലെങ്കിൽ സർക്കാർ നൽകിയ മറ്റേതെങ്കിലും സാധുവായ തിരിച്ചറിയൽ രേഖകൾ.തിരിച്ചറിയൽ രേഖ കേടുപാടുകൾ സംഭവിച്ചതോ, വ്യക്തമല്ലാത്തതോ ആകാൻ പാടില്ല.രേഖാ പരിശോധനക്ക് ശേഷം ബയോമെട്രിക് പരിശോധനയുണ്ടാകും.ഹാളിൽ പ്രവേശിച്ചുകഴിഞ്ഞാൽ, അടിയന്തര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാലല്ലാതെ, പുറത്തുപോകാൻ വിദ്യാർഥികളെ അനുവദിക്കില്ല. എന്തെങ്കിലും കാരണത്താൽ പുറത്തുപോയി തിരികെ വരുമ്പോൾ, വീണ്ടും പരിശോധനക്ക് വിധേയരാക്കും.ഒന്നിലധികം തവണ പരീക്ഷ എഴുതാൻ ശ്രമിക്കുന്ന വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തേക്കാം.ഉത്തരങ്ങൾ അടയാളപ്പെടുത്താൻ മൗസ് ഉപയോഗിക്കണം. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അല്ലാത്തവക്ക് ഉത്തരം നൽകാൻ സ്ക്രീനിലുള്ള കീബോർഡ് ഉപയോഗിക്കണം. കമ്പ്യൂട്ടർ സിസ്റ്റം ലോക്ക് ആയിപ്പോകാൻ സാധ്യതയുള്ളതിനാൽ, ഒരു കാരണവശാലും ഫിസിക്കൽ കീബോർഡ് ഉപയോഗിക്കരുത്.Content Highlights: The Common Admission Test for MBA and PGDM admissions at IIMs and business schools will be held on the 29th across 170 cities in three shifts. The 120-minute test features three timed sections with facial recognition, frisking, and strict ID rules. Candidates must bring printed admit cards and valid photo ID.