ചേര്‍ത്തല | മുഖ്യമന്ത്രി വി ഡി സതീശനോടുള്ള നിലപാടില്‍ മലക്കം മറിഞ്ഞ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വി ഡി സതീശനുമായി അന്നും ഇന്നും പിണക്കമില്ലെന്നും വിഷയാധിഷ്ഠിതമായ അഭിപ്രായവും അഭിപ്രായ വ്യത്യാസവും ഉണ്ടാകും എന്നും വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സതീശന് വട്ടാണെന്നും ഊളമ്പാറയില്‍ ചികിത്സിപ്പിക്കണം എന്നും പറഞ്ഞത് അന്നാണെന്നും ഇന്ന് ആ നിലപാട് തനിക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വിഷയാടിസ്ഥാനത്തില്‍ ആയിരുന്നു അന്നത്തെ വിമര്‍ശം. അന്ന് അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. കുറച്ചുകൂടി പക്വത വേണം എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു. സതീശന് ഭ്രാന്താണ് എന്ന് പറയാന്‍ എനിക്ക് ഭ്രാന്താണോ എന്ന് ചോദിച്ച വെള്ളാപ്പള്ളി, പണ്ട് പലതും പറഞ്ഞു കാണും അത് വിഷയാധിഷ്ഠിതമാണ് എന്നും ന്യായീകരിച്ചു.ആരും തന്റെ വീട്ടിലേക്ക് വരുന്നത് നിഷേധിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി മിടുമിടുക്കനാണ്. എല്ലാവരും ഈ സര്‍ട്ടിഫിക്കറ്റ് കൊടുത്തു കഴിഞ്ഞു. വി ഡി സതീശന് കണിച്ചുകുളങ്ങരയില്‍ വന്നാല്‍ സ്വീകരിക്കും. എന്‍ എസ് എസ് പറഞ്ഞത് അവിടെ കയറിപ്പോകരുതെന്നാണ്. ഞാന്‍ അങ്ങനൊന്നും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ആയ ശേഷം വി ഡി സതീശന് തന്നെയോ താന്‍ അങ്ങോട്ടോ വിളിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.പി ജയരാജന് ഇപ്പോഴും എന്നെ വിടുന്നില്ല. പാര്‍ട്ടി തോറ്റത് തന്റെ കുഴപ്പം കൊണ്ടല്ല. പത്ത് കൊല്ലം ഭരിച്ചപ്പോള്‍ എല്ലാം മറന്നു. മൂന്നാം ടേം കിട്ടാതിരുന്നതാണ് കുറ്റം. ജനം ഇത്രയും സഹിച്ചില്ലേ. തുടര്‍ ഭരണത്തില്‍ ചിലര്‍ എന്തൊക്കെയാണ് കാണിച്ചു കൂട്ടിയത്. ഭരണമോഹങ്ങളുമായി നടന്ന കുറെ ആളുകള്‍ ഉണ്ട്. അവര്‍ക്കാണ് മൂന്നാമതും ഭരണം കിട്ടാത്തതിന്റെ മോഹഭംഗമുണ്ടായത്. ചില പാര്‍ട്ടി നേതാക്കളും അതില്‍ ഉള്‍പ്പെടും. എസ് എന്‍ ഡി പി യുടെ അടക്കമുള്ള പരമ്പരാഗത വോട്ടുകള്‍ പോലും ലഭിക്കാതെ പോയെങ്കില്‍ ഇതിലും വലിയ പരാജയം ഉണ്ടായെനേ.മൈക്രോഫിനാന്‍സ് കേസില്‍ കുറ്റപത്രത്തില്‍ താന്‍ പ്രതിയല്ല. തന്നെ പ്രതി ചേര്‍ക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്കി. തന്നെ പ്രതിയാക്കാനുള്ള നീക്കം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണ്. തമിഴ്നാട്ടിലെ തിരുപ്പറം കുണ്ട്രത്തില് ദീപം തെളിക്കാത്ത വിജയ് സര്‍ക്കാരിന്റെ നടപടി നീതിപീഠത്തോടുള്ള അവഗണനയും വിശ്വാസികളോടും ഹൈന്ദവരോടുമുള്ള ചതിയുമാണെന്നും വെള്ളാപ്പള്ളിി പറഞ്ഞു.Content Highlights: Vellappally Natesan shifted his political stance by praising V D Satheesan as a sharp leader. The remark sparked fresh debate over possible chief ministerial shifts in Kerala politics. Observers are closely watching how allies and rivals respond to the statement.