‘കുടുംബങ്ങളുമായി ആലോചിച്ച് തുടര്‍നടപടി’; അരിയില്‍ ഷുക്കൂര്‍, ധന്‍രാജ് വധക്കേസുകളില്‍ സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമെന്ന് ചെന്നിത്തല

Wait 5 sec.

പത്തനംതിട്ട | അരിയില്‍ ഷുക്കൂര്‍ വധക്കേസിലും ധന്‍രാജ് വധക്കേസിലും അപ്പീല്‍ പോകണമെന്നാണ് കുടുംബങ്ങളുടെ ആവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ധന്‍രാജ് വധക്കേസില്‍ സി പി എം അപ്പീല്‍ പോകണം എന്ന് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ധന്‍രാജ് വധക്കേസില്‍ മൂന്ന് പ്രതികളെ മാത്രമാണ് ശിക്ഷിച്ചത്. ബാക്കി എല്ലാ പ്രതികളെയും വെറുതെ വിട്ടു. ഇരകള്‍ക്കൊപ്പം എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്സ് പത്തനംതിട്ട കെ എസ് ആര്‍ ടി സി ബസ് സ്‌റ്റേഷനില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി ആരംഭിച്ച ഹെല്‍പ്പ് ഡസ്‌ക്ക് ഉദ്്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.ഇരു കുടുംബങ്ങളുമായി ആലോചിച്ച് അവര്‍ക്ക് അപ്പീല്‍ പോകണം എന്നാണ് താത്പര്യമെങ്കില്‍ സര്‍ക്കാര്‍ അതനുസരിച്ചുള്ള തീരുമാനമെടുക്കും. കേരളത്തില്‍ കൊലപാതക രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും കൊലപാതകത്തെ കേരളത്തിലെ ജനങ്ങളും പൊതുസമൂഹവും അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.നവീന്‍ ബാബു കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി വരെ തള്ളിക്കളഞ്ഞതാണെന്ന തരത്തിലുള്ള നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. വിഷയത്തില്‍ കാബിനറ്റ് എടുത്ത ഒരു തീരുമാനമുണ്ട്. പരിശോധിച്ച ശേഷം 25ന് നടക്കുന്ന കാബിനറ്റില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പോലീസ് അസോസിയേഷന്റെ സംഘടനാ പ്രവര്‍ത്തനം വിലക്കി കോടതി സര്‍ക്കാരിന് കത്തയച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, കത്ത് ലഭിച്ചിട്ടില്ലെന്നും, ഇക്കാര്യം പരിശോധിക്കാമെന്നും ചെന്നിത്തല പ്രതികരിച്ചു.Content Highlights: Ramesh Chennithala stated that the government stands with the victims in the Ariyil Shukoor and Dhanaraj murder cases. Future legal steps will be decided in consultation with the bereaved families. Political reactions continue following the recent court verdicts in both cases.