അത്താണിക്കല്‍ | പ്രോഗ്രസ്സീവ് ലൈബ്രറിയില്‍ ഉറൂബിന്റെ ‘മുടങ്ങാത്ത സഭ’ കഥാ ചര്‍ച്ച സംഘടിപ്പിച്ചു. സിറാജ് ദിനപത്രം സീനിയര്‍ സബ് എഡിറ്റര്‍ ഫിറോസ് മുല്ലവീട്ടില്‍ അവതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് ജയചന്ദ്രന് അത്താണിക്കല്‍ അധ്യക്ഷത വഹിച്ചു.ലൈബ്രറി കൗണ്‍സില്‍ മേഖലാ കണ്‍വീനര്‍ കെ സന്തോഷ്, കെ പവിത്രന് എഞ്ചിനിയര്‍, വനിതാവേദി പ്രസിഡന്റ് ആശ ശശാങ്കന്, ആര് മോഹന്‍ കുമാര്‍, വനിതാവേദി സെക്രട്ടറി ഷിനി പവിത്രന് ചര്‍ച്ചയില്‍ പങ്കെടുത്തു.ഗ്രന്ഥശാലാതല വായന മത്സരത്തില്‍ യഥാക്രമം വിജയികളായ യു പി വിഭാഗത്തിലെ യഥിന് അനീഷ്, പി കെ ആയിഷ അമാന, ഖദീജ നഷ്വ, വനിത ജൂനിയര്‍ കെ ഷഹല, അമൃത ദാസ്, സി പി അംന, വനിത സീനിയര്‍ ബി സരിത, ഇ കെ ബിന്ദു, എസ് അന്‍സല്‍ന എന്നിവരെ അനുമോദിച്ചു. ലൈബ്രറി സെക്രട്ടറി പി കെ സതീശന് സ്വാഗതവും ജോയിന്റ് സെക്രട്ടറി ദിനേശന് ഇട്ടുവീട്ടില് നന്ദിയും പറഞ്ഞു.Content Highlights: A story discussion session was held to examine narrative themes and creative writing. Participants exchanged feedback and literary perspectives during the gathering. The event highlighted ongoing engagement with storytelling and cultural expression.