‘വാന്‍’ വഴി പണമടയ്ക്കുന്ന വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കള്‍ക്ക് പുതിയ ഐ എഫ് എസ് സി കോഡ്

Wait 5 sec.

പത്തനംതിട്ട | കേരള വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കള്‍ 2026 നവംബര്‍ മുതല്‍ വെര്‍ച്വല്‍ അക്കൗണ്ട് നമ്പര്‍(VAN) മുഖേന പണമടയ്ക്കുമ്പോള്‍ SBIN0004266 എന്ന പുതിയ ഐ എഫ് എസ് സി ഉപയോഗിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. മുംബൈ എസ് ബി ഐ സി എം പി സെന്ററിന്റെ ഐ എഫ് എസ് സി കോഡാണ് ഇത്.എസ് ബി ഐയുടെ ‘വാന്‍’ മുഖേനയുള്ള പണമിടപാടുകള്‍ നിലവില്‍ കേരളത്തിലെ പ്രാദേശിക ബേങ്ക് ശാഖകള്‍ വഴിയല്ല, കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് കൈകാര്യം ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് ഐ എഫ് എസ് സി കോഡില്‍ മാറ്റം വരുത്തിയിട്ടുള്ളത്. ഉപഭോക്താക്കളുടെ നിലവിലുള്ള വാന്‍ നമ്പറിന് മാറ്റമില്ല.പഴയ ഐ എഫ് എസ് സി കോഡ് ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകള്‍ വിജയകരമായി പൂര്‍ത്തിയാകാതെ വരികയും അടച്ച തുക ഉപഭോക്താവിന്റെ ബേങ്ക് അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യപ്പെടുകയും ചെയ്യാം. പണമിടപാടുകളില്‍ തടസ്സം ഒഴിവാക്കുന്നതിനായി പുതിയ ഐ എഫ് എസ് സി കോഡ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.Content Highlights: Kerala Water Authority consumers paying via Virtual Account Number must use the new IFSC code SBIN0004266 from November 2026. The change follows routing payments through the centralized SBI CMP system in Mumbai rather than local branches. Existing VAN numbers remain unchanged, while using the old IFSC code may cause payment failure or refund.