ദേളി | 2027 ജനുവരി 28, 29, 30, 31 തീയതികളില്‍ മലപ്പുറം വാദി ഹറമൈനില്‍ നടക്കുന്ന സമസ്ത സെന്റിനറി സമ്മേളനം ചരിത്ര സംഭവമാക്കണമെന്ന് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രസ്താവിച്ചു.രാജ്യത്ത് വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക നവോത്ഥാന പ്രവര്‍ത്തന മേഖലകളില്‍ നൂറ് വര്‍ഷങ്ങളായി സമസ്ത ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് വലിയ മുതല്‍ക്കൂട്ടാണ്. രാജ്യത്തിന്റെ ഐക്യവും സൗഹൃദവും കാത്തുസൂക്ഷിക്കാന്‍ എന്നും മുന്നില്‍ നിന്ന സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്നും കുമ്പോല്‍ തങ്ങള്‍ പറഞ്ഞു. ദേളി സഅദിയ്യ വാര്‍ഷിക ജനറല്‍ കൗണ്‍സിലിന്റെ മുന്നോടിയായി നടന്ന നിര്‍വാഹക സമിതി യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാര്‍ഥന നടത്തി. തുടര്‍ന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം സീനിയര്‍ വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. അക്കൗണ്ടന്റ് അബ്ദുല്‍ റഹ്മാന് കല്ലായി റിപോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ പി ഹുസൈന് സഅദി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.സമാപന പ്രാര്‍ഥനക്ക് സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്കി. സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്, സയ്യിദ് സഅദുദ്ദീന്‍ തങ്ങള്‍ വളപട്ടണം, സയ്യിദ് ഇബ്റാഹീം ഹാദി തങ്ങള്‍ ചൂരി, സയ്യിദ് ജാഫര്‍ സാദിഖ് മാണിക്കോത്ത്, അബ്ദുല്‍ റഹ്മാന് മുസ്ലിയാര് പരിയാരം, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ ഹകീം സഅദി തളിപ്പറമ്പ്, അലിക്കുഞ്ഞി ദാരിമി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ റഷീദ് ദാരിമി, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, ഹാജി അബ്ദുല്ല ഹുസൈന് കടവത്ത്, കരീം സഅദി ഏണിയാടി, ശാഫി ഹാജി കീഴൂര്‍, ജലീല്‍ സഖാഫി മാവിലാടം, എം പി അബ്ദുല്ല ഫൈസി നെക്രാജെ, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, റസാഖ് ഹാജി മേല്‍പ്പറമ്പ്, സി പി അബ്ദുല്ല ഹാജി ചെരുമ്പ സംബന്ധിച്ചു.Content Highlights: Kumbol Thangal called on believers, scholars, and workers to make the Samastha centenary conference a historic milestone. He emphasized collective effort to ensure the gathering drives social and community progress. Preparations and mobilization across units continue ahead of the event.