ഗുജറാത്തില്‍ദമ്പതികളും മക്കളുമടക്കം ആറ് പേരെ കനാലിലേക്ക് എറിഞ്ഞു; മൂന്ന് മൂന്ന് പേര്‍ മരിച്ചു, രണ്ട് പേരെ കാണാതായി,ഒരാള്‍ നീന്തി രക്ഷപ്പെട്ടു

Wait 5 sec.

സൂറത്ത്  | മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ നിന്നുള്ള ഒരു കുടുംബത്തിലെ ആറ് അംഗങ്ങളെ പിന്തുടര്‍ന്നെത്തിയ അക്രമി സംഘം ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ കനാലിലേക്ക് എറിഞ്ഞു. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തു. 13 വയസ്സുള്ള ഒരു ആണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.നവംബര്‍ 21-ന് ബര്‍ദോളി താലൂക്കിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, അക്രമികള്‍ കുടുംബത്തിന് പരിചയമുള്ളവര്‍ തന്നെയാണെന്ന് പോലീസ് പറഞ്ഞു.കുടുംബം ചില ജോലി ആവശ്യങ്ങള്‍ക്കായി സൂറത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു. മറ്റൊരു വാഹനത്തില്‍ കുടുംബത്തെ പിന്തുടര്‍ന്നെത്തിയ നാലംഗ സംഘം ബര്‍ദോളിയിലെ ഉവ ഗ്രാമത്തിന് സമീപം ഇവരെ തടയുകയായിരുന്നു. ദമ്പതികളുടേതുള്‍പ്പെടെ മൂന്ന് മൃതദേഹങ്ങള്‍ മഹുവയ്ക്ക് സമീപമുള്ള കനാലില്‍ നിന്ന് കണ്ടെടുത്തു. ഇവരുടെ 13 വയസ്സുള്ള മകന്‍ ഞായറാഴ്ച രാവിലെ നീന്തി കരയ്‌ക്കെത്തി സഹായം തേടുകയായിരുന്നു. അവന്റെ സഹോദരങ്ങളായ 2 വയസ്സുള്ള കുഞ്ഞിനെയും 16 വയസ്സുള്ള ആണ്‍കുട്ടിയെയും ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് ബര്‍ദോളി റൂറല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി എന്‍. ജഡേജ പറഞ്ഞു .കാണാതായവരെ കണ്ടെത്താനും കുറ്റകൃത്യത്തിന് പിന്നിലെ ലക്ഷ്യം വ്യക്തമാക്കാനും ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.‘ഞായറാഴ്ച രാവിലെ 13 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നിരുന്നു. അവന്‍ മറാത്തിയിലാണ് സംസാരിച്ചത്. ചോദ്യം ചെയ്തതില്‍ നിന്ന്, കുടുംബം ജോലി ആവശ്യത്തിനായി വാഹനത്തില്‍ സൂറത്തിലേക്ക് പോകുകയായിരുന്നു എന്ന് വ്യക്തമായി,’ സൂറത്ത് റൂറല്‍ പോലീസ് സൂപ്രണ്ട് രാജേഷ് ഗാധിയ പറഞ്ഞു.ബന്ധുക്കള്‍ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മരിച്ച പുരുഷന്‍ ഭൂരിയ പാട്ടീല്‍ എന്ന നിതിന്‍ ആണെന്നും സ്ത്രീ ഇയാളുടെ ഭാര്യ കവിത പാട്ടീല്‍ ആണെന്നും തിരിച്ചറിഞ്ഞു. ഇവരുടെ 9 വയസ്സുള്ള മകളുടേതാണ് മൂന്നാമത്തെ മൃതദേഹമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.Content Highlights: Attackers intercepted a Jalgaon family in Surat district, Gujarat, and threw six members into a canal, leaving three dead, two missing, and a 13-year-old boy rescued. Bodies of Nitin Patil, Kavita Patil, and their nine-year-old daughter were found near Mahuva. Police are searching for two missing children and probing the motive.