ദുരഭിമാനക്കൊല; കാമുകനില്‍ നിന്നു ഗര്‍ഭിണിയാണെന്നു വെളിപ്പെടുത്തിയ 19 കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

Wait 5 sec.

ടെഹ്‌റാന്‍ | കാമുകനില്‍ നിന്നു ഗര്‍ഭിണിയാണെന്നു വെളിപ്പെടുത്തിയ 19 കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. ഹെലിയ ഫത്താഹി (19) ആണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ ഇറാനിലെ സനന്ദജ് നഗരത്തിലാണ് ദുരഭിമാനക്കൊല. ഇറാനില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് ഈ സംഭവം.ഒരാഴ്ചക്കുള്ളില്‍ ഇറാനില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ യുവതിയാണിത്.കാമുകനില്‍ നിന്നു താന്‍ രണ്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം ഹെലിയ കുടുംബത്തെ അറിയിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ പിതാവ് വോറിയ ഫത്താഹിയും മാതാവ് ലെയ്ല വെയ്സും ചേര്‍ന്ന് മകളെ കൊലപ്പെടുത്തുകയായിരുന്നു.അപസ്മാരത്തിനുള്ള മുപ്പതോളം ഗുളികകള്‍ യുവതിയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു. എന്നാല്‍, ഗുളിക കഴിച്ചിട്ടും ഹെലിയ മരിച്ചില്ലെന്ന് മനസ്സിലാക്കിയതോടെ മാതാപിതാക്കള്‍ ക്രൂരമായി മര്‍ദിക്കുകയും തലയിണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് ഹെന്‍ഗാവ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വെളിപ്പെടുത്തിയത്.സംഭവത്തെ ശക്തമായി അപലപിച്ച ഹെംഗാവ്, ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ശക്തമായ നിയമസംവിധാനങ്ങള്‍ ഇല്ലാത്തതാണ് സ്ത്രീകളെയും കുട്ടികളെയും ഇത്തരം ക്രൂരതകള്‍ക്ക് ഇരയാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ കടുക്കുന്ന ഇറാനില്‍ നവംബര്‍ 18ന് ഗിലാന്‍ പ്രവിശ്യയില്‍ 23കാരിയായ സദഫ് ഹഗ്ബിന്‍ തന്റെ ജന്മദിനാഘോഷത്തിനിടെ വെടിയേറ്റ് മരിച്ചിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് മുന്‍ കാമുകനാണ് യുവതിയെ വെടിവെച്ച് കൊന്നത്.Content Highlights: A 19-year-old woman named Helia Fattahi was allegedly killed by her parents in Sanandaj, western Iran, after disclosing she was two months pregnant. Human rights group Hengaw reported that she was forced to take seizure pills before being beaten and suffocated. The incident is the third killing of a young woman in Iran within a week amid rising violence against women.