ചക്കക്കൊമ്പനെ തളക്കാന്‍ പ്രത്യേക സംഘം ചിന്നക്കനാലില്‍; വിദഗ്ധ സംഘത്തിന് പുറമെ രണ്ട് കുങ്കിയാനകളും

Wait 5 sec.

ഇടുക്കി |  ചിന്നക്കനാലിലെ ജനവാസ മേഖലകളില്‍ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ തളയ്ക്കാനുള്ള വനംവകുപ്പിന്റെ ദൗത്യത്തിന് തുടക്കമായി. ആനയെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനായി വയനാട്ടില്‍ നിന്ന് രണ്ട് കുങ്കിയാനകളും മുപ്പതംഗ ദ്രുതപ്രതികരണ സേനയും ചിന്നക്കനാലിലെത്തി.മുത്തങ്ങ ആനപ്പന്തിയില്‍ നിന്നുള്ള വിക്രം, ഭരത് എന്നീ കുങ്കിയാനകളെയാണ് വനംവകുപ്പിന്റെ പ്രത്യേക ആന ആംബുലന്‍സുകളില്‍ ഇടുക്കിയിലേക്ക് എത്തിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഘം ചിന്നക്കനാലില്‍ എത്തിച്ചേര്‍ന്നത്.ചിന്നക്കനാല്‍ സിമന്റുപാലത്താണ് ഇവര്‍ക്കായി പ്രത്യേക കുങ്കിത്താവളം സജ്ജമാക്കിയിരിക്കുന്നത്. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അനുമോദ്, ഡോ. സിദ്ധാര്‍ത്ഥ് ശങ്കര്‍, അസിസ്റ്റന്റ് വെറ്ററിനറി ഓഫീസര്‍ സിറില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. വനംവകുപ്പിന്റെ പ്രത്യേക ബസിലാണ് സംഘം കുങ്കിയാനകളെ അനുഗമിച്ചത്. സംഘത്തിലെ 27 പേര്‍ സുല്‍ത്താന്‍ ബത്തേരി ആര്‍ആര്‍ടിയിലെ അംഗങ്ങളാണ്. ഇവര്‍ക്കായി പ്രദേശത്തെ നാലിടങ്ങളിലായി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.ചക്കക്കൊമ്പന്റെ ഓരോ നീക്കവും വനംവകുപ്പ് 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. രാത്രികാലങ്ങളില്‍ ആനയുടെ സ്ഥാനം കൃത്യമായി മനസ്സിലാക്കുന്നതിനായി ആധുനിക തെര്‍മല്‍ ഡ്രോണ്‍ ക്യാമറകളാണ് ഉപയോഗിക്കുന്നത്.Content Highlights: The forest department began a mission in Chinnakanal to tranquilize and radio-collar wild tusker Chakkakomban. Two kumki elephants, Vikram and Bharath, arrived from Wayanad with a 30-member rapid response team. Officials are monitoring the elephant round the clock using thermal drones.