തിരുവനന്തപുരത്ത് ആളൊഴിഞ്ഞ വീട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; രണ്ട് പേര്‍ കസ്റ്റഡിയില്‍

Wait 5 sec.

തിരുവനന്തപുരം| മൂന്ന് ദിവസം മുന്‍പ് വീട്ടില്‍നിന്ന് ജോലിക്കെന്ന് പറഞ്ഞ് ഇറങ്ങിയ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പള്ളിക്കല്‍ കിളിമാനൂര്‍ കാട്ടുപുതുശ്ശേരി തോളൂര്‍ വീട്ടില്‍ ഫൈസല്‍ (26) ആണ് മരിച്ചത്.പള്ളിക്കല്‍ ബസാറിന് സമീപം ആരക്കോട്ട് പുല്‍പ്പറമ്പിലുള്ള ആള്‍താമസമില്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായ ഫൈസലിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന വീട്ടുടമകളില്‍ ഒരാളായ മുഹമ്മദ് ഷാബില്‍ (29), കൊല്ലം മൈനാഗപ്പള്ളി സ്വദേശി മുഹമ്മദ് അഫ്‌സല്‍ (30) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.ആള്‍താമസമില്ലാത്ത വീട് മയക്കുമരുന്ന് വില്‍പ്പനക്കാരുടെ താവളമായിരുന്നുവെന്നാണ് വിവരം. മയക്കുമരുന്നിന്റെ അമിത ഉപയോഗമാകാം ഫൈസലിന്റെ മരണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.Content Highlights: Twenty-six-year-old Faisal from Kilimanoor was found dead inside an abandoned house near Pallickal bazaar in Thiruvananthapuram after police tracked his mobile tower location. Police suspect a drug overdose at the alleged narcotic den and have taken two men into custody while another fled. Investigation is ongoing to determine the exact cause of death.