ഗുരുവായൂര്‍| രാഷ്ട്രപതി ദ്രൗപദി മുര്‍മു വെള്ളിയാഴ്ച ഗുരുവായൂരിലെത്തും. മൂന്ന് മണിയ്ക്ക് അരിയന്നൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങും. ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ നിന്ന് 3.50ന് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് പുറപ്പെടും. 4.15 വരെ ക്ഷേത്രത്തിലുണ്ടാകും. തുടര്‍ന്ന് 4.30ന് ഗുരുവായൂരില്‍ നിന്ന് മടങ്ങും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ചൂണ്ടല്‍ മുതല്‍ ഗുരുവായൂര്‍ കാരക്കാട് ജങ്ഷന് വരെ ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ശേഷം ഗതാഗതം അനുവദിക്കില്ല.സ്വകാര്യ ബസുകള്‍ പടിഞ്ഞാറെ നട കമ്പിപ്പാലത്തിനു സമീപമായ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം. ചാവക്കാട്, പൊന്നാനി ഭാഗത്തുനിന്നുള്ള ടോറസ്, ടിപ്പര്‍ ലോറികള്‍ ചാവക്കാട് ജങ്ഷന് മുന്‍പായും പാവറട്ടിയില്‍ നിന്നു വരുന്നവ പഞ്ചാരമുക്ക് ജങ്ഷനു മുന്‍പായും പാര്‍ക്ക് ചെയ്യണം.തൃശൂരില്‍ നിന്നുള്ള വാഹനങ്ങള്‍ ചൂണ്ടലില്‍ നിന്ന് കുന്നംകുളം വഴി ഗുരുവായൂരിലെത്തണം. ഇന്നര്‍ ഔട്ടര്‍ റിങ് റോഡുകളില്‍ പാര്‍ക്കിങ് പൂര്‍ണമായി നിരോധിക്കും. ട്രയല്‍ റണ്ണിന്റെ ഭാഗമായി നാളെയും നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സുരേന്ദ്രന് അറിയിച്ചു.27ന് രാഷ്ട്രപതി കാലടി ജന്മഭൂമി ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദര്‍ശിക്കും. രാവിലെ പതിനൊന്നിന് രാഷ്ട്രപതി ക്ഷേത്രത്തില്‍ എത്തും. ക്ഷേത്രദര്‍ശനത്തിന് ശേഷം 11.30 ന് തിരികെ പോകും. ക്ഷേത്രദര്‍ശനത്തിന് മാത്രമാണ് രാഷ്ട്രപതി കാലടിയിലെത്തുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 27ന് രാവിലെ മുതല്‍ വൈകീട്ട് നാലുവരെ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കില്ല.Content Highlights: President Droupadi Murmu will visit Guruvayur temple on Friday afternoon, prompting traffic and parking restrictions in the area. She will also visit Kalady Adishankara Janmabhoomi temple on November 27 from 11 am to 11.30 am. Devotees will not be permitted entry at the Kalady temple from morning until 4 pm that day.