പൊന്നാനി | വിശ്വപ്രസിദ്ധ പണ്ഡിതനും സ്വൂഫിവര്യനും ഗ്രന്ഥകർത്താവുമായ “ഹുജ്ജത്തുൽ ഇസ്ലാം” എന്ന സ്ഥാനപ്പേരിലറിയപ്പെടുന്ന ഇമാം അബൂ ഹാമിദുൽ ഗസ്സാലിയുടെ വഫാത് ദിനമായ ജമാദുൽ ആഖിർ 14 ന് ചരിത്ര പ്രസിദ്ധ സിയാറത്ത് കേന്ദ്രമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ നടന്ന വിസ്ഡം കോൺക്ലേവ് സമാപിച്ചു.ഒരു വർഷത്തിലധികമായി കാക്കഞ്ചേരി ഖാദിസിയ്യ സെൻ്റർ, മാറഞ്ചേരി അക്ബർ മസ്ജിദ്, പൊന്നാനി വലിയ ജുമുഅത്ത് പള്ളി എന്നീ സെൻ്ററുകളിൽ നടന്നു വരുന്ന ഇഹ്യ ഉലൂമിദ്ദീൻ ദർസിലെ മുന്നൂറിലധികം വരുന്ന പഠിതാക്കൾ വിളക്കത്തിരുന്നത് നവ്യാനുഭവം പകർന്നു. ഇഹ്യ ദർസ് ഡയറക്ടറും പൊന്നാനി വലിയ ജുമുഅത്ത് പള്ളി മുദരിസുമായ സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി തലപ്പാറ തങ്ങൾ ദർസിന് നേതൃത്വം നൽകി.പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഇമാം കെ. അബ്ദുല്ല ബാഖവി ഇയ്യാട് അധ്യക്ഷത വഹിച്ചു. സയ്യിദ് ഫസൽ തുറാബ് തങ്ങൾ ചെറുവണ്ണൂർ ആമുഖ പ്രഭാഷണം നടത്തി. ചരിത്രകാരൻ ടി.വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, ജെ പി സി സി അംഗം ഇ.കെ സിദ്ദീഖ് ഹാജി, സയ്യിദ് ജഅ്ഫർ തുറാബ് സഖാഫി പള്ളിക്കൽ ബസാർ സംസാരിച്ചു.ഹാഫിള് സയ്യിദ് സ്വാദിഖ് അലി തുറാബ് തലപ്പാറ, ജെ പി സി സി മാനേജർ കുഞ്ഞുമുഹമ്മദ് മഖ്ദൂമി, ട്രഷറർ അബ്ദുറഹീം ഹാജി, അബ്ദുസമദ് അഹ്സനി വെളിമുക്ക്, ഉമർ ശാമിൽ ഇർഫാനി ചേലേമ്പ്ര, ഉവൈസ് അദനി വിളയൂർ, മുഹ്യിദ്ദീൻ കോയ ജൗഹരി പുകയൂർ, മുബാറക് മഖ്ദൂമി,നൗഫൽ അഹ്സനി പൊന്നാനി, സയ്യിദ് മഖ്സൂദ് അസ്ഹരി, പി.വി അബൂബക്ർ മുസ്ലിയാർ, സക്കീർ ചമ്രവട്ടം, സുബൈർ ബാഖവി കാഞ്ഞിരമുക്ക്, ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി സംബന്ധിച്ചു.എല്ലാ ചൊവ്വാഴ്ചയും മഗ്രിബിന് ശേഷം പൊന്നാനി പള്ളിയിലും ബുധനാഴ്ച സുബ്ഹിക്ക് മാറഞ്ചേരിയിലും ഞായറാഴ്ച സുബ്ഹിക്ക് ശേഷം കാക്കഞ്ചേരി ഖാദിസിയ്യ സെൻ്ററിലുമാണ് ഇഹ്യ ദർസ് നടക്കുന്നത്. സ്ഥിരാംഗങ്ങൾക്ക് പുറമെ ലക്ഷക്കണക്കിനാളുകളാണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ക്ലാസ് ശ്രവിക്കുന്നത്.തസ്വവ്വുഫിൻ്റെ ആഴങ്ങളിലേക്കിറങ്ങി സാമൂഹിക ജീവിതത്തിൻ്റെ സർവ്വ തലങ്ങളെയും സ്പർശിച്ച് പഠിതാക്കളുടെ ഹൃദയാന്തരങ്ങളിൽ ആത്മീയ ഔന്നിത്യത്തിന്റെ മധുരം പകർന്നാണ് ഓരോ ദർസും അവസാനിക്കുന്നത്.ഓരോ ദർസിലും 200ലേറെ സ്ഥിരം അംഗങ്ങളും അതിലേറെ ഓൺലൈൻ ശ്രോതാക്കളും ഉണ്ട്. ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ, തുടങ്ങിയ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ സ്ഥിരമായി ഈ ക്ലാസുകളിൽ സംബന്ധിക്കുന്നു.Summary:The Wisdom Conclave held at the historic Ponnani Valiya Juma Masjid to commemorate the death anniversary of Imam Abu Hamid al-Ghazali has concluded. More than 300 regular learners from the Ihya Ulum al-Din study centers in Ponnani, Maranchery, and Kakkanchery participated in the event, which was led by Sayyid Habeeb Thurab Assaqafi Thalappara. Several prominent religious scholars, historians, and community leaders addressed the gathering, highlighting the spiritual and social impact of the ongoing classes that also reach hundreds of thousands of viewers online.