വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം; ടിവികെ എംഎൽഎ അരുള്‍ വിഘ്‌നേഷ് അറസ്റ്റിൽ

Wait 5 sec.

വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ അരുള്‍ വിഘ്‌നേഷ് അറസ്റ്റിൽ. കള്ളക്കുറിച്ചി ജില്ലാ കലക്ടറായ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്കാണ് എംഎൽഎ അശ്ലീല സന്ദേശങ്ങൾ അയച്ചതെന്നാണ് ആരോപണം. പൊതുപരിപാടികളിലും കലക്ടറുടെ ഔദ്യോഗിക വസതിയിലും എത്തി അപമര്യാദയായി പെരുമാറിയെന്നും പരാതിയിലുണ്ട്.സംഭവത്തിൽ നവംബർ 23-നാണ് ജില്ലാ കലക്ടർ കള്ളക്കുറിച്ചി എസ്പിക്ക് പരാതി നൽകിയത്. ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീകളെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ വകുപ്പുകൾക്കും ഭാരതീയ ന്യായ സംഹിതയിലെ 75, 78, 79 വകുപ്പുകൾ പ്രകാരവുമാണ് പൊലീസ് കേസെടുത്തത്.വിഷയത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സർക്കാരിന് നിർദേശം നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് ഡിഎംകെ എംപി കനിമൊഴിയാണ് ആദ്യം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പിന്നാലെ ഡിഎംകെയും എഐഎഡിഎംകെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ എംഎൽഎയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.ദേശീയ വനിതാ കമ്മീഷനും സംഭവത്തിൽ സ്വമേധയാ ഇടപെട്ടിരുന്നു. ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നായിരുന്നു കമ്മീഷന്റെ ആവശ്യം. സംഭവത്തിൽ എംഎൽഎയുടെ അറസ്റ്റോടെ തമിഴ്‌നാട് രാഷ്ട്രീയത്തിലും വിഷയം വലിയ ചർച്ചയായിരിക്കുകയാണ്.The post വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം; ടിവികെ എംഎൽഎ അരുള്‍ വിഘ്‌നേഷ് അറസ്റ്റിൽ appeared first on ഇവാർത്ത | Evartha.