സഊദിയില്‍ വീണ്ടും ഹൂതി ആക്രമണം: നേപ്പാള്‍ സ്വദേശി കൊല്ലപ്പെട്ടു

Wait 5 sec.

റിയാദ് | സഊദി അറേബ്യയിലെ ജീസാന്‍ പ്രവിശ്യയിലുള്ള എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ നേപ്പാള്‍ സ്വദേശിയായ ഒരു തൊഴിലാളി കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സഊദി ഊര്‍ജ്ജ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് സഊദി സഖ്യസേന സ്ഥിരീകരിച്ചു.വ്യാഴാഴ്ചയാണ് ജീസാന്‍ എണ്ണ ശുദ്ധീകരണശാല ലക്ഷ്യമാക്കി ആകാശമാര്‍ഗ്ഗമുള്ള ആക്രമണം ഉണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് റിഫൈനറിയില്‍ തീപിടുത്തമുണ്ടായെങ്കിലും അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ തീ അണച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി ശുദ്ധീകരണശാലയിലെ ചില പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കി വരികയാണെന്നും മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.ജീസാന്‍ റിഫൈനറി ആക്രമിക്കാന്‍ ഉപയോഗിച്ച യെമനിലെ ഹൊദൈദ തുറമുഖത്തുള്ള ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തറ തകര്‍ത്തുകൊണ്ട് സഖ്യസേന ശക്തമായ തിരിച്ചടി നല്‍കി. ആഴ്ചയുടെ തുടക്കത്തില്‍ റിയാദിലെ കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. റാസ് തനൂറ എണ്ണശാല, ജിദ്ദ തുറമുഖം എന്നിവിടങ്ങളിലേക്കുള്ള ആക്രമണ ശ്രമങ്ങളും സഊദി വ്യോമപ്രതിരോധ സേന പരാജയപ്പെടുത്തി.ജീസാന്‍ എണ്ണ ശുദ്ധീകരണശാലയ്ക്കും തുറമുഖത്തിനും നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ സഊദി അറേബ്യയ്ക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങളെ കുവൈത്ത്, ബഹ്റൈന്‍, അള്‍ജീരിയ എന്നീ രാജ്യങ്ങളും മുസ്ലിം വേള്‍ഡ് ലീഗും ശക്തമായി അപലപിച്ചു.സഊദി അറേബ്യയ്ക്ക് നേരെയുള്ള ഈ സുരക്ഷാ ഭീഷണികളും മേഖലയിലെ യുദ്ധസാഹചര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി സഊദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഉന്നത പ്രതിനിധികള്‍ പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിര്‍ണായക യോഗം ചേരുകയാണ്. മൂന്ന് രാജ്യങ്ങളും തമ്മിലുള്ള ‘മക്ക സംയുക്ത പ്രതിരോധ കരാറിന്റെ’ അംഗീകാര പ്രക്രിയ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. കരാര്‍ പ്രകാരം സഊദി അറേബ്യയ്ക്ക് ആവശ്യമായ പ്രതിരോധ-സാങ്കേതിക പിന്തുണ നല്‍കുന്നതിനുള്ള പ്രായോഗിക നടപടികളും ചെങ്കടലിലെ സുരക്ഷയും യോഗം വിലയിരുത്തുന്നുണ്ട്.Content Highlights: The Saudi Energy Ministry confirmed one Nepali worker was killed and several injured in an aerial attack on the Jizan oil refinery blamed on Yemen’s Houthi rebels. Coalition forces struck a ballistic missile launch site in Hodeidah in retaliation after earlier thwarting attacks on Ras Tanura and Jeddah. Officials from Saudi Arabia, Turkey, and Pakistan are meeting in Islamabad to review regional security and implement the Makkah Joint Defence Agreement.