കൊച്ചി | ഇടുക്കി ചിന്നക്കനാലില്‍ ചക്കക്കൊമ്പന് എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനും റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനുമുള്ള വനംവകുപ്പ് നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി ഹൈക്കോടതി തള്ളി. ഹരജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച കോടതി, മാധ്യമങ്ങളില്‍ ഏതാനും നിമിഷത്തെ പ്രശസ്തി നേടാനുള്ള ശ്രമമാണ് ഹരജിക്ക് പിന്നിലെന്നും വിമര്‍ശിച്ചു.ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് പ്രിന്‍സ് ചാക്കോ സമര്‍പ്പിച്ച ഹരജി തള്ളിയത്. പൊതുതാത്പര്യ ഹരജിയുടെ അസാധാരണ അധികാരം പ്രയോഗിക്കേണ്ട തരത്തിലുള്ള ഗൗരവമേറിയ പൊതുപ്രശ്നം ഹരജിയില്‍ വ്യക്തമാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.‘ഹരജിക്കാരന്റെ ഉദ്ദേശ്യശുദ്ധി ഏറെ സംശയാസ്പദമാണ്. മാധ്യമങ്ങളില്‍ ഏതാനും നിമിഷത്തെ പ്രശസ്തി നേടുന്നതിനായി ഹരജിക്കാരന് ആരംഭിച്ച മറ്റൊരു നടപടിയുടെ ഉദാഹരണമാണിത്’ എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. വ്യക്തിപരമായതോ മറ്റ് ബാഹ്യലക്ഷ്യങ്ങളോടെയോ സമര്‍പ്പിക്കുന്ന നിരര്‍ഥകമായ പൊതുതാത്പര്യ ഹരജികള്‍ തുടക്കത്തില്‍ത്തന്നെ നിരുത്സാഹപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.‘വോയ്സ് ഫോര്‍ ആനിമല്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് ഫൗണ്ടേഷന്’ എന്ന സംഘടനയുടെ ഭാരവാഹിയാണെന്ന് അവകാശപ്പെട്ടാണ് ചങ്ങനാശ്ശേരി സ്വദേശിയായ പ്രിന്‍സ് ചാക്കോ ഹരജി നല്‍കിയത്. എന്നാല്‍ സംഘടനയുടെ പേരിലല്ല, വ്യക്തിപരമായാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഘടനയുടെ രജിസ്ട്രേഷന് സംബന്ധിച്ച വിവരങ്ങളോ അതിന്റെ പ്രവര്‍ത്തനങ്ങളോ ഹരജിയില്‍ വ്യക്തമാക്കിയിട്ടില്ല. ഹരജിക്കാരന് താമസിക്കുന്നത് കോട്ടയം ജില്ലയിലാണെന്നും ആനയുടെ സാന്നിധ്യമുള്ളത് ഇടുക്കി ചിന്നക്കനാലിലാണെന്നും ചൂണ്ടിക്കാട്ടിയ കോടതി, വിഷയവുമായി ഹരജിക്കാരന് നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനായിട്ടില്ലെന്നും നിരീക്ഷിച്ചു.ഹരജിക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം അശ്രദ്ധമായും അപാകതകളോടെയുമാണ് തയ്യാറാക്കിയതെന്നും വിഷയവുമായി ബന്ധമില്ലാത്ത മറ്റൊരു സ്ഥാപനത്തിന്റെ പേര് അതില്‍ കടന്നുകൂടിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് ‘കട്ട് ആന്‍ഡ് പേസ്റ്റ്’ പിശകായി കാണാമെന്നും ബഞ്ച് നിരീക്ഷിച്ചു.ചക്കക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം തടയുക, മയക്കുവെടിവെച്ച് പിടികൂടുന്നതും മാറ്റിപ്പാര്‍പ്പിക്കുന്നതും ഒഴിവാക്കുക, ചിന്നക്കനാലിലെയും സമീപപ്രദേശങ്ങളിലെയും ആനത്താരകള്‍, ആനത്താവളങ്ങള്‍, ആവാസവ്യവസ്ഥ എന്നിവ സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചിരുന്നത്. ആനകളുടെ സഞ്ചാരപാതയിലെ കൈയേറ്റങ്ങളും ആവാസവ്യവസ്ഥയുടെ നഷ്ടവും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.ചക്കക്കൊമ്പനെ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കുകയും സഞ്ചാരം നിരീക്ഷിക്കുന്നതിനായി ട്രാക്ക് ചെയ്യുകയുമാണ് നിലവിലെ ദൗത്യത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കത്ത് കോടതി പരിഗണിച്ചു. ഇതോടെ ഹരജിയില്‍ ഉന്നയിച്ച ആശങ്കകള്‍ക്ക് അധികൃതര്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും ഇനി കോടതിയുടെ ഇടപെടല്‍ ആവശ്യമായ സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും ഡിവിഷന് ബെഞ്ച് വിലയിരുത്തി.അതേസമയം, യഥാര്‍ഥ പൊതുതാത്പര്യമുള്ളവര്ക്ക് ആവശ്യമായ സാഹചര്യത്തില്‍ വിഷയം വീണ്ടും കോടതിയെ സമീപിച്ച് നിയമപരമായി ഉന്നയിക്കാമെന്നും ഡിവിഷന് ബഞ്ച് വ്യക്തമാക്കി.Content Highlights: The Kerala High Court dismissed a public interest litigation seeking to stop the operation to tranquilize and capture wild elephant Chakkakomban in Idukki. The division bench questioned the petitioner’s bona fides and observed that the plea appeared aimed at gaining media publicity. However, the court kept the issue open for genuine public interest litigants if needed in the future.