വേങ്ങേരി | തംബുരു മ്യൂസിക് ലവേഴ്സ് വെല്‍ഫെയര്‍ ട്രസ്റ്റ് കിഷോര്‍കുമാര്‍, എസ് പി ബി, വയലാര്‍, ജി ദേവരാജന്‍ അനുസ്മരണം നടത്തി. ‘നന്മ’ സംസ്ഥാന പ്രസിഡന്റും വയലിനിസ്റ്റുമായ വില്‍സണ്‍ സാമുവല്‍ ഉദ്ഘാടനം ചെയ്തു.ഫ്ളവേഴ്സ് ടോപ്സിംഗര്‍ സീസണ് 6 ഫെയിം സിദ്ധലക്ഷ്മി മുഖ്യാതിഥിയായി. ചെയര്മാന് സാദിക്ക് ചേലാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിനേശന് നടുക്കണ്ടി സ്വാഗതം പറഞ്ഞു.വൈസ് ചെയര്‍പേഴ്സണ്‍ മഞ്ജുരജിത്, ട്രസ്റ്റ് അംഗം മഹേഷ് പന്തീരങ്കാവ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ട്രഷറര്‍ അരുണ്‍ കുമാര്‍ നന്ദി പറഞ്ഞു. കിഷോര്‍ കുമാര്‍, എസ് പി ബി, വയലാര്‍, ദേവരാജ് ഗാനാലാപനവും നടന്നു.Content Highlights: Tamburu Music Lovers Welfare Trust organized a commemoration honoring Kishore Kumar, SPB, Vayalar, and G Devarajan. The event celebrated the lasting legacy of the iconic singers, lyricist, and composer. Music enthusiasts and cultural participants joined the tribute.