ജിസാൻ: സൗദി അറേബ്യയിലെ ജിസാൻ റിഫൈനറിക്ക് നേരെ വ്യാഴാഴ്ച ശത്രുതാപരമായ വ്യോമപ്രൊജക്ടൈൽ ആക്രമണമുണ്ടായതായി ഊർജ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ ഒരു നേപ്പാളി തൊഴിലാളി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരുടെ കൃത്യമായ എണ്ണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.സംഭവത്തെ തുടർന്ന് റിഫൈനറിയിൽ തീപിടിത്തമുണ്ടായെങ്കിലും അത് നിയന്ത്രണവിധേയമാക്കിയതായി അധികൃതർ വ്യക്തമാക്കി.ആക്രമണത്തെത്തുടർന്ന് റിഫൈനറിയുടെ ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ഊർജ മന്ത്രാലയത്തെ ഉദ്ധരിച്ച റിപ്പോർട്ടുകൾ അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായും റിഫൈനറിയിലെ സുരക്ഷാ നടപടികൾ തുടരുന്നതായും റിപ്പോർട്ടിലുണ്ട്.The post ജിസാൻ റിഫൈനറിക്ക് നേരെ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക് appeared first on Arabian Malayali.