ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ സ്ഫോടനം; ഒളിവിലായിരുന്ന വന്ന തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

Wait 5 sec.

റാന്നി | ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുനെല്‍വേലി ഉത്തുമലൈ ഒഡൈ സ്ട്രീറ്റില്‍ നവനീത കൃഷ്ണപുരം നമ്പര്‍ 40ല്‍ വെള്ളദുരൈ (39) ആണ് അറസ്റ്റിലായത്. റാന്നി അങ്ങാടി വില്ലേജില്‍ പേട്ടയില്‍ ശാലേശ്വരം സ്വദേശിനിയുടെ വീടിന്റെ മുകള്‍നിലയിലാണ് പ്രതി വാടകക്ക് താമസിച്ചിരുന്നത്.ലൈസന്‍സോ അനുമതിയോ ഇല്ലാതെ നിരോധിത സ്ഫോടകവസ്തുക്കള്‍ പ്രതി മുറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മേയ് മൂന്നിന് രാവിലെ ഇയാള്‍ വാടകക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ വീടിന്റെ മതിലുകള്‍ക്കും സമീപത്തെ മറ്റു വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതി താമസിച്ചിരുന്ന മുറിയില്‍നിന്ന് 13 നിരോധിത സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി.റാന്നി പോലീസ് സ്റ്റേഷനില്‍ സ്ഫോടകവസ്തു നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ശാസ്ത്രീയ പരിശോധനകളും നടത്തി. എസ് ഐ. എസ് സിബി, എ എസ് ഐ. സുമാകുമാരി, സി പി ഒമാരായ എം ജി അനീഷ്, സി വി ജിബിന്‍ ദാസ്, ഇ എന്‍ സുബിന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ വെള്ളദുരൈയെ റിമാന്‍ഡ് ചെയ്തു.Content Highlights: Police arrested an absconding Tamil Nadu native in connection with banned explosives stored at a rented house in Ranni. The case surfaced after an explosion occurred while burning trash at the premises. Investigators are examining how the explosives were sourced and stored illegally.