വയോധികന്റെ മൃതദേഹം ശുചിമുറിയില്‍; മെഡി. കോളജ് വിശദീകരണം തള്ളി പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്

Wait 5 sec.

മുളങ്കുന്നത്തുകാവ് / തൃശൂര്‍ | തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറിയില്‍ രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വിശദീകരണങ്ങളെ പൂര്‍ണമായും തള്ളുന്ന പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു.മൃതദേഹം കണ്ടെത്തുന്നതിന് 36 മുതല്‍ 72 മണിക്കൂര്‍ മുന്പ് വരെയുള്ള സമയത്തിനിടയിലാണ് മരണം സംഭവിച്ചതെന്നാണ് റിപോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. ഇതോടെ മൃതദേഹം കണ്ടെത്തിയതിന്റെ തലേദിവസവും ശുചീകരണ തൊഴിലാളികള്‍ ശുചിമുറിയില്‍ എത്തിയിരുന്നുവെന്ന മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം പൊളിഞ്ഞിരിക്കുകയാണ്.വിഷയത്തില്‍ അടിയന്തര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍ദേശം നല്‍കി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനും ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി രൂപവത്കരിച്ച അഞ്ചംഗ സമിതി ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തെളിവെടുപ്പ് നടത്തി. സര്‍ജറി വിഭാഗം മേധാവി പ്രൊഫ. പി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതി ജീവനക്കാരില്‍ നിന്ന് വിശദാംശങ്ങള്‍ നേടിയിട്ടുണ്ട്.ഈ മാസം 16നാണ് പാലക്കാട് ചിറ്റൂര്‍ സ്വദേശി മാക്കുട്ടി റാവുത്തറെ (77) ചികിത്സക്കായി പ്രവേശിപ്പിച്ചത്. അജ്ഞാത രോഗിയായാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നത്. 19 മുതല്‍ വാര്‍ഡില്‍ നിന്ന് രോഗിയെ കാണാതായതോടെ മെഡിക്കല്‍ കോളജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. 21ന് നടത്തിയ പരിശോധനയിലാണ് മാക്കുട്ടി റാവുത്തറുടെ മൃതദേഹം മെഡിസിന്‍ വാര്‍ഡിലെ ശുചിമുറിയില്‍ കണ്ടെത്തിയത്.മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തുതൃശൂര്‍ | ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ വാര്‍ഡില്‍ നിന്ന് കാണാതായ വയോധികന്റെ മൃതദേഹം ശുചിമുറിക്കുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി ഗീത സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.ആരോഗ്യ-വിദ്യാഭ്യാസ ഡയറക്ടറും തൃശൂര്‍ ഡി എം ഒയും മെഡിക്കല്‍ കോളജ് സൂപ്രണ്ടും 15 ദിവസത്തിനകം അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണം. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്തത്.Content Highlights: A postmortem report has contradicted claims made by medical college authorities after an elderly patient’s body was discovered in a hospital toilet. The findings raised questions over ward monitoring, cleaning checks, and patient safety protocols. Officials and families are seeking clarity as inquiries into the incident continue.