ഇടുക്കി | ഒറ്റയാന് ചക്കക്കൊമ്പനെ പിടികൂടാനുള്ള മിഷന്റെ ഭാഗമായി ചിന്നക്കനാലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ നിരോധനാജ്ഞ പ്രഖ്യാപിച്ച ആറ് വാര്‍ഡുകളിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിട്ടുള്ളത്.ചക്കക്കൊമ്പന് മിഷന് നാളെ നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം.മിഷന്റെ ഭാഗമായി ഇന്ന് രാത്രി 12 മണി മുതല്‍ ചിന്നക്കനാലില്‍ നിരോധനാജ്ഞ നിലവില്‍ വരും. ആളുകള്‍ കൂട്ടം കൂടുന്നതിനും പൊതുഗതാഗതത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മിഷന് മുന്നോടിയായി, സിമന്റ് പാലത്തെ കുങ്കി ക്യാമ്പില്‍ മോക് ഡ്രില്‍ നടത്തിയിരുന്നു.തടാകക്കരയില്‍ തുടരുന്ന ചക്കക്കൊമ്പന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് വെറ്റിനറി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. നാളെ മുതല്‍ വിനോദസഞ്ചാരത്തിനും നിരോധനമുണ്ട്.ടെന്റ് ക്യാമ്പിങ്, ക്യാമ്പ് ഫയര്‍ എന്നിവയും നിരോധിച്ചു.Content Highlights: Educational institutions in six wards of Chinnakanal will remain closed tomorrow as the Forest Department launches Mission Chakkakomban to capture the wild tusker. Prohibitory orders take effect at midnight, banning public gatherings, public transport, tourism, tent camping, and campfires in the area.