റാഞ്ചി | ജാര്‍ഖണ്ഡില്‍ ഭാര്യമാര്‍ തമ്മിലുള്ള വഴക്കില്‍ പ്രകോപിതരായി സഹോദരന്മാര് ഇരുവരെയും കൊലപ്പെടുത്തി കുഴിച്ചുമൂടി. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സഹോദരന്മാരെയും ഇവരുടെ മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.ആംബുലന്‍സ് ഡ്രൈവറായ ശിവശങ്കര്‍ സാഹു, സഹോദരന് നവീന്‍ സാഹു എന്നിവരാണ് പിടിയിലായത്. ഇവരുടെ ഭാര്യമാരായ മിനി പ്രിയ (28), രാധിക കുമാരി (20) എന്നിവരാണ് കൊല്ലപ്പെട്ടത്.തിങ്കളാഴ്ചയാണ് കൊലപാതകം നടന്നതെന്ന് ഗുംല പോലീസ് സൂപ്രണ്ട് ഹാരിസ് ബിന്‍ സമ അറിയിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കയറ്റി അയല്‍ജില്ലയായ സിംദേഗയിലെ വനപ്രദേശത്ത് കൊണ്ടുപോയി കുഴിച്ചുമൂടുകയായിരുന്നു.യുവതികള്‍ തമ്മില്‍ ഏറെക്കാലമായി നിലനിന്നിരുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് യുവതികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് രമ്യതയിലായിരുന്നു.ഭാര്യമാര്‍ ആരോടും പറയാതെ വീടുവിട്ടിറങ്ങിപ്പോയെന്നാണ് പ്രതികള്‍ ചൊവ്വാഴ്ച പോലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍, തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വനത്തില്‍ കുഴിച്ചുമൂടിയ മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും മൃതദേഹങ്ങള്‍ കടത്താന്‍ ഉപയോഗിച്ച ആംബുലന്‍സും പോലീസ് പിടിച്ചെടുത്തു. പ്രതികളുടെ മാതാപിതാക്കളായ സമേശ്വര്‍ സാഹു, തിലേശ്വരി ദേവി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.Content Highlights: Police in Jharkhand’s Gumla district arrested two brothers and their parents for allegedly murdering their wives over frequent disputes. The accused allegedly used an ambulance to dump and bury the bodies in a Simdega forest. Police recovered the bodies, an axe, and the ambulance.