കണ്ണൂര്‍| ഓപ്പറേഷന് സൗന്ദര്യയുടെ ഭാഗമായി കണ്ണൂരില്‍ ലിപ്സ്റ്റിക്, ലിപ് ബാം ശേഖരം പിടികൂടി. പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ വ്യാജമായി നിര്‍മിച്ചവയാണെന്ന് ഡ്രഗ്സ് കണ്ട്രോള് ഇന്റലിജന്‍സ് പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ നിര്‍മ്മാതാക്കളുടെ പേരുകളില്ല. കൂടാതെ ചട്ടപ്രകാരം എല്ലാ വിവരങ്ങളും ലേബല്‍ ചെയ്തിട്ടുമില്ല.കുട്ടികളെ ആകര്‍ഷിക്കും വിധം മനോഹരമായി പാക്ക് ചെയ്ത ലിപ്സ്റ്റിക്, ലിപ്ബാം ശേഖരമാണ് പിടിച്ചെടുത്തത്. 65,000 രൂപ വില വരുന്ന ഉല്‍പ്പന്നങ്ങളാണിവ. സാമ്പിളുകള്‍ രാസ പരിശോധനയ്ക്ക് അയക്കുമെന്നാണ് ലഭിക്കുന്ന വിവരം.Content Highlights: Drugs Control Intelligence seized counterfeit lipstick and lip balm worth Rs 65,000 in Kannur during Operation Soundarya. The child-appealing products lacked manufacturer names and mandatory label details. Authorities will send samples for chemical analysis.