സ്ത്രീധനമായി 13 ലക്ഷത്തിന്റെബ്രസക്ക് പകരം 9 ലക്ഷത്തിന്റെ ഓറ നല്‍കി ; വിവാഹത്തില്‍ നിന്നും പിന്‍മാറി ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥനായ വരന്‍

Wait 5 sec.

സോനിപത്ത്  | ഹരിയാനയിലെ സോനിപത്തില്‍ സ്ത്രീധനമായി മാരുതി ബ്രെസ കാറിന് പകരം മറ്റൊരു കാര്‍ നല്‍കിയതിന് തുടര്‍ന്ന് വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി . നവംബര്‍ 20-ന് സോനിപത്തിലെ മംചന്ദ് വാടികയിലായിരുന്നു സംഭവം. ഡല്‍ഹി പോലീസില്‍ ഉദ്യോഗസ്ഥനായ വരന്‍ കുല്‍ദീപ്, തങ്ങള്‍ നേരത്തെ ബുക്ക് ചെയ്തിരുന്ന 9.5 ലക്ഷം രൂപ വിലവരുന്ന ഹ്യുണ്ടായ് ഓറയ്ക്ക് പകരം ഏകദേശം 13 ലക്ഷം രൂപ വിലവരുന്ന മാരുതി ബ്രെസ കാര്‍ തന്നെ വേണമെന്ന് വാശിപിടിച്ച് വിവാഹത്തില്‍ നിന്നും പിന്‍മാറിയതായി വധുവിന്റെ പിതാവ് സുഭാഷ് കുമാര്‍ ആരോപിച്ചു.വരനും കുടുംബത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് വധുവിന്റെ വീട്ടുകാര്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്. വിവാഹ ഒരുക്കങ്ങള്‍ക്കായി 25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ തനിക്ക് ചെലവായതായി വധുവിന്റെ പിതാവ് പറയുന്നു.പരാതി പ്രകാരം, ആറ് മാസം മുമ്പാണ് സുഭാഷ് തന്റെ മകള്‍ ഹീനയുടെ വിവാഹം കുല്‍ദീപുമായി ഉറപ്പിച്ചത്. നവംബര്‍ 20-നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹം ഉറപ്പിച്ചതിന് ശേഷം വരന്റെ വീട്ടുകാരുടെ ഭാഗത്തുനിന്ന് കാറിനും സ്വര്‍ണ്ണാഭരണങ്ങള്‍ക്കും വേണ്ടിയുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നുതുടങ്ങിയതായി പിതാവ് ആരോപിച്ചു.വരനുവേണ്ടി ഏകദേശം 9.5 ലക്ഷം രൂപയുടെ ഒരു കാര്‍ താന്‍ നേരത്തെ ബുക്ക് ചെയ്തിരുന്നതായി സുഭാഷ് പറയുന്നു. എന്നാല്‍, വിവാഹത്തിന്റെ തലേദിവസം, ആ വാഹനത്തില്‍ കുല്‍ദീപ് തൃപ്തനല്ലെന്നും പകരം മാരുതി ബ്രെസയാണ് വേണ്ടതെന്നും ഇടനിലക്കാര്‍ വഴി അറിയിച്ചു. ഇതേത്തുടര്‍ന്ന് കുടുംബം നേരത്തെ ചെയ്ത ബുക്കിംഗ് റദ്ദാക്കുകയും ബ്രെസയ്ക്കായി ശ്രമവും തുടങ്ങി. എന്നാല്‍ വിവാഹം തൊട്ടടുത്തെത്തിയതിനാല്‍ കൃത്യസമയത്ത് ആ വാഹനം ഏര്‍പ്പാടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ആവശ്യപ്പെട്ട ബ്രെസയ്ക്ക് ഏകദേശം 13 ലക്ഷം രൂപ വിലവരുമെന്ന് പിതാവ് പറഞ്ഞു.കാര്‍ മാത്രമായിരുന്നില്ല ഇവരുടെ ആവശ്യം. വരന് രണ്ട് തോല സ്വര്‍ണ്ണമാലയും, വരന്റെ അമ്മയ്ക്ക് നാല് തോല സ്വര്‍ണ്ണക്കമ്മലും, വെള്ളി പാദസരങ്ങളും നല്‍കാമെന്ന് തന്റെ കുടുംബം സമ്മതിച്ചിരുന്നതായി സുഭാഷ് അവകാശപ്പെട്ടു. വരന്റെ ജ്യേഷ്ഠനും ഭാര്യയ്ക്കും കൂടി ആഭരണങ്ങള്‍ ആവശ്യപ്പെട്ടതായും, ഇതേത്തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ ആഭരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നതായും അദ്ദേഹം ആരോപിച്ചു.വിവാഹത്തിനായി ഫര്‍ണിച്ചറുകളും മറ്റ് വീട്ടുപകരണങ്ങളും ഒരുക്കിയിരുന്നു. ഫര്‍ണിച്ചറുകള്‍ക്ക് മാത്രം ഏകദേശം 1.32 ലക്ഷം രൂപ ചെലവായതായി പിതാവ് പറയുന്നു.വിവാഹ ദിവസം മംചന്ദ് വാടികയില്‍ ഏകദേശം 1,200 അതിഥികള്‍ക്കുള്ള ഭക്ഷണമടക്കം വിപുലമായ ക്രമീകരണങ്ങളാണ് വധുവിന്റെ വീട്ടുകാര്‍ ഒരുക്കിയിരുന്നത്. എന്നാല്‍, വിവാഹ ഘോഷയാത്രയോടെ എത്തുന്നതിന് പകരം കുല്‍ദീപും അമ്മയും സാധാരണ വസ്ത്രം ധരിച്ച് വേദിയിലെത്തുകയും ബ്രെസ കാര്‍ അന്വേഷിക്കുകയുമായിരുന്നു.വാഹനം കാണാതായതോടെ ഇരു കുടുംബങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി.വരന്‍ വധുവിന്റെ കുടുംബാംഗങ്ങളെ അസഭ്യം പറയുകയും ഹീനയുടെ സഹോദരന്‍ സാഹിലുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തതായി സുഭാഷ് ആരോപിച്ചു. വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കണമെന്ന് ബന്ധുക്കള്‍ പലതവണ കൈകൂപ്പി അപേക്ഷിച്ചെങ്കിലും കുല്‍ദീപും അമ്മയും വിസമ്മതിക്കുകയും ഒടുവില്‍ അവിടെനിന്ന് ഇറങ്ങിപ്പോവുകയുമായിരുന്നു.ഈ സമയമത്രയും വരനെയും കാത്ത് വധു വിവാഹവേഷത്തില്‍ മണ്ഡപത്തില്‍ തന്നെ ഇരുന്നു.വരന്റെ ഭാഗത്തുനിന്ന് ഏകദേശം 20-30 പേര്‍ മാത്രമാണ് വേദിയിലെത്തിയിരുന്നതെന്ന് പിതാവ് പറഞ്ഞു. വരന്‍ മടങ്ങിപ്പോയതോടെ വധുവിന്റെ ഭാഗത്തുനിന്നുള്ള നിരവധി അതിഥികളും ഭക്ഷണം കഴിക്കാതെ മടങ്ങി. ഇത് കുടുംബത്തിന് വലിയ സാമ്പത്തിക നഷ്ടത്തിനും അപമാനത്തിനും കാരണമായി.സംഭവത്തെ തുടര്‍ന്ന് ഇരുപക്ഷവും പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സുഭാഷ് പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കുകയും കുല്‍ദീപിനും കുടുംബത്തിനുമെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു.ഹീനയ്ക്ക് എംഎ , ജെ ബി ടി യോഗ്യതകളുണ്ടെന്നും, തങ്ങളുടെ സാമ്പത്തിക ശേഷിക്കനുസരിച്ചുള്ള എല്ലാ വിവാഹ ക്രമീകരണങ്ങളും നടത്തിയിരുന്നുവെന്നും പിതാവ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിലെ കൂടുതല്‍ വിവരങ്ങളും പോലീസ് നടപടികളും കാത്തിരിക്കുകയാണ്.#DowryCase #Sonipat #DelhiPolice #HaryanaNews #WeddingDispute #CrimeNews #MalayalamNews #SirajLiveContent Highlights: A Delhi Police groom allegedly backed out of a wedding in Sonipat after demanding a Maruti Brezza instead of the booked Hyundai Aura. The bride’s father claimed he spent up to 30 lakh rupees on wedding arrangements, jewelry, and furniture. Police received a written complaint seeking action against the groom and his family.