സമസ്ത സെന്റിനറി:ക്രസ്റ്റ് അവാര്‍ഡ് ചടങ്ങ് നവംബര്‍ 24 ന്

Wait 5 sec.

കോഴിക്കോട്  | സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്രസകള്‍ക്ക് നല്‍കുന്ന സഹായ വിതരണവും ബോര്‍ഡ് നടത്തിവരുന്ന ഡിപ്ലോമ ഇന്‍ ഇസ്ലാമിക് എഡ്യൂക്കേഷന്‍ കോഴ്സ് പൂര്‍ത്തീകരിച്ച പഠിതാക്കളുടെ കോണ്‍വെക്കേഷനും ‘ക്രസ്റ്റ് അവാര്‍ഡ് സെറിമണി- 2026 ‘ നവംബര്‍ 24ന് രാവിലെ 10 മണിക്ക് കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടക്കും.തെരഞ്ഞെടുത്ത നൂറ് മദ്റസകള്‍ക്ക് കെട്ടിട നിര്‍മ്മാണ ഫണ്ടിലേക്കുള്ള ആദ്യ ഗഡുവും കൂടാതെ നൂറ് മദ്റസകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പൂര്‍ണ ഗഡുവും ആണ് വിതരണം ചെയ്യുന്നത്. മദ്റസകളില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നു വരികയാണ്. വര്‍ത്തമാനകാലത്ത് ഐ.സി.ടി വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ച് സി.ഡിറ്റ് ഡയറക്ടര്‍ ഡോക്ടര്‍ അബ്ദുറഹ്മാന്‍ പ്രഭാഷണം നടത്തും. സാമൂഹിക സാക്ഷരത എന്ന വിഷയത്തില്‍ സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ അഹമ്മദ് കബീര്‍ പ്രബന്ധം അവതരിപ്പിക്കും.റഈസുല്‍ ഉലമാ ഇ.സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദ് പരിപാടി ഉദ്ഘാടനം ചെയ്യും. മദ്റസ നിര്‍മ്മാണ ഫണ്ട് ഖലമുല്‍ ഇസ്ലാം കോടമ്പുഴ ബാവ മുസ്ലിയാരും മദ്റസ അടിസ്ഥാന വികസന ഫണ്ട് സി മുഹമ്മദ് ഫൈസിയും വിതരണം ചെയ്യും.ഡിപ്ലോമ കോഴ്സ് പൂര്‍ത്തീകരിച്ച പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം പേരോട് അബ്ദുറഹ്മാന്‍ സഖാഫി നിര്‍വഹിക്കും.സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി, അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വെല്ല്യാപ്പള്ളി, പ്രൊഫസര്‍ എ കെ അബ്ദുല്‍ഹമീദ്, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, കെ.എം.എ.റഹീം, ഡോക്ടര്‍ അബ്ദുല്‍ അസീസ് ഫൈസി, റഹ്മത്തുള്ള സഖാഫി എളമരം, ഡോക്ടര്‍ മുഹമ്മദ് കുഞ്ഞ് സഖാഫി, സി പി സൈതലവി മാസ്റ്റര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, അബ്ദു മാനിപുരം, ഡോക്ടര്‍ മുഹമ്മദലി മാടായി, ഡോ.അബ്ദുസ്സലാം സഖാഫി, തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കുംContent Highlights: The Sunni Education Board will hold madrasa aid distribution, a convocation, and Crest Award Ceremony 2026 at Calicut Tower, Kozhikode on November 24. Funds will go to 100 madrasas for building work and 100 for infrastructure. Kanthapuram Ustad will inaugurate the event chaired by E Sulaiman Musliyar.