പി.എസ്.സി നിയമനങ്ങൾ മന്ദഗതിയിലാക്കുന്നതിലൂടെ സർക്കാർ നിയമനങ്ങളുടെ വാതിൽ കൊട്ടിയടച്ചിരിക്കുകയാണെന്ന് ആരോപിച്ച് കെ.എൻ. ബാലഗോപാൽ. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും നിയമനങ്ങൾ നടത്തുന്നതിലും സർക്കാർ ഗുരുതര വീഴ്ച വരുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ ചെലവും സാമ്പത്തിക ബാധ്യതയും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പി.എസ്.സി നിയമനങ്ങൾ വൈകിപ്പിക്കുന്നതെന്നും ബാലഗോപാൽ ആരോപിച്ചു.കേരളത്തിൽ ആകെ അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരാണുള്ളത്. കഴിഞ്ഞ പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണകാലത്ത് മൂന്നേകാൽ ലക്ഷം പേർക്ക് പി.എസ്.സി വഴി നിയമനം നൽകിയിട്ടുണ്ട്. എന്നാൽ നിലവിൽ സർക്കാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതും നികത്തുന്നതും മനഃപൂർവം വൈകിപ്പിക്കുകയാണെന്നാണ് ബാലഗോപാലിന്റെ ആരോപണം.ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് സെക്രട്ടറിതലത്തിൽ ചർച്ച ചെയ്യണമെന്ന തീരുമാനം കരാർ നിയമനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സി വഴിയുള്ള സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ബാലഗോപാൽ ആരോപിച്ചു.കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനെയും അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരീക്ഷയെഴുതി സർവീസിൽ പ്രവേശിച്ചവരുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കാനാണ് ശ്രമമെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.ട്രംപല്ല കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ട്രംപിനെയാണ് മാതൃകയാക്കി പഠിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ രൂക്ഷവിമർശനവുമായാണ് ബാലഗോപാൽ രംഗത്തെത്തിയത്.The post പി.എസ്.സിയുടെ വാതിൽ സർക്കാർ കൊട്ടിയടച്ചു; നിയമനങ്ങൾ മനഃപൂർവം വൈകിപ്പിക്കുന്നുവെന്ന് കെ.എൻ. ബാലഗോപാൽ appeared first on ഇവാർത്ത | Evartha.