ആലപ്പുഴ | പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തു. തെക്കേക്കര വില്ലേജില്‍ ചെറുകുന്നം മുറിയില്‍ നടയില്‍ വടക്കത്തില്‍ വീട്ടില്‍ അനന്തു (19) ആണ് പിടിയിലായത്.രണ്ടുവര്‍ഷത്തോളമായി പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി പലതവണ പീഡിപ്പിച്ചതായാണ് മൊഴി. പെണ്‍കുട്ടി നിലവില്‍ ഗര്‍ഭിണിയാണെന്ന് പോലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് ഇയാള്‍ മറ്റൊരു പോക്സോ കേസിലും മോഷണക്കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പോലീസിന്റെ പിടിയിലായത്.മാവേലിക്കര സി ഐയുടെ ചുമതല വഹിക്കുന്ന ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കുറത്തികാട് എസ് എച്ച് ഒ സാന്റിനോ അനന്തകുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.Content Highlights: Kurathikadu police in Alappuzha arrested a 19-year-old man from Cherukunnam while he attempted to go into hiding for repeatedly assaulting and impregnating a minor schoolgirl over two years. Police noted he had prior involvement in another POCSO case and a theft case when he was a minor. He was produced before the Mavelikkara Judicial First Class Magistrate Court and remanded.