‘നിങ്ങൾ തല്ലിക്കൊല്ലാൻ തുനിയുന്ന ഈ മനുഷ്യരാണ് ഈ രാജ്യത്തിന്റെ ശക്തി’: ജന്തർ മന്തറിൽ പ്രതിഷേധക്കാരെ അടിച്ചമർത്തിയ പൊലീസ് നടപടിയിൽ വിമർശനവുമായി ശരത് അപ്പാനി

Wait 5 sec.

ദില്ലി ജന്തർ മന്തറിൽ പ്രതിഷേധക്കാരെ അടിച്ചമർത്തിയ പൊലീസ് നടപടിയിൽ വിമർശനവുമായി നടൻ ശരത് അപ്പാനി. കടുത്ത ഏകാധിപത്യത്തിനും അടിച്ചമർത്തലുകൾക്കും മുന്നിൽ ചരിത്രത്തിൽ ഒരു ഏകാധിപതിയും ജയിച്ചിട്ടില്ലെന്ന് ശരത് അപ്പാനി പറഞ്ഞു.ജനവികാരത്തിനും യുവജന പ്രക്ഷോഭങ്ങൾക്കും മുന്നിൽ കിരീടം ഉപേക്ഷിച്ച് ഓടിയൊളിക്കേണ്ടി വന്ന ചരിത്രമേ നിങ്ങൾക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. താൻ ഒരച്ഛനാണ് കടം വാങ്ങിയും വിയർപ്പൊഴുക്കിയും മക്കളെ പഠിപ്പിക്കുന്ന ആയിരക്കണക്കിന് രക്ഷിതാക്കളിൽ ഒരാൾ. ഉറക്കമിളച്ച് പഠിച്ചെഴുതിയ പരീക്ഷ നിസാരമായി റദ്ദാക്കി, ചോദ്യം ചെയ്യുന്നവരുടെ തലമണ്ട അടിച്ചുപൊട്ടിക്കാനാണോ നിങ്ങളുടെ ഭാവമെന്നും ശരത് സോഷ്യൽ മീഡിയയിൽ കുറിച്ചു.Also Read: ജന്തർ മന്തറിലെ പൊലീസ് അതിക്രമം; ഭാവി തലമുറയുടെ ശബ്ദം അടിച്ചമർത്തുന്നതിലൂടെ ഇല്ലാതാവുന്നത് രാജ്യത്തി​ന്റെ ഭാവി തന്നെയാണെന്ന് ടൊവിനോ തോമസ്ഓർക്കുക, അധികാരം ജനങ്ങളുടെ ഔദാര്യമാണെന്നും നിങ്ങൾ തല്ലിക്കൊല്ലാൻ തുനിയുന്ന ഈ മനുഷ്യരാണ് ഈ രാജ്യത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. അധികാരം ഞങ്ങളുടേതാണെന്നും ശരത് കൂട്ടിച്ചേർത്തു.അതേസമയം, ദില്ലി പൊലീസി​ന്റെ നടപടിയെ അപലപിച്ച് നടൻ ടൊവിനോ തോമസും രം​ഗത്തെത്തി. ഒരു രാജ്യത്തെ ഭാവി തലമുറ ശബ്ദമുയർത്തുന്ന സമയത്ത് അത് അടിച്ചമർത്തുന്നതിലൂടെ ചവിട്ടിമെതിക്കപ്പെടുന്നത് രാജ്യത്തി​ന്റെ ഭാവി തന്നെയാണെന്ന് ടൊവിനോ പറഞ്ഞു.The post ‘നിങ്ങൾ തല്ലിക്കൊല്ലാൻ തുനിയുന്ന ഈ മനുഷ്യരാണ് ഈ രാജ്യത്തിന്റെ ശക്തി’: ജന്തർ മന്തറിൽ പ്രതിഷേധക്കാരെ അടിച്ചമർത്തിയ പൊലീസ് നടപടിയിൽ വിമർശനവുമായി ശരത് അപ്പാനി appeared first on Kairali News | Kairali News Live.