കോഴിക്കോട്| പ്രവാചകന്‍ മുഹമ്മദ് നബി പ്രമേയമാകുന്ന എട്ടാമത് ‘മീം’ കവിയരങ്ങിലേക്ക് കവിതകള്‍ ക്ഷണിച്ചു. മൗലികവും മുമ്പ് പ്രസിദ്ധീകരിക്കാത്തതുമായ വിവര്‍ത്തനമല്ലാത്ത കവിതകളാണ് അയക്കേണ്ടത്. മികച്ച കവിതക്ക് പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന ജൂനിയര്‍ മീം അവാര്‍ഡ് സമ്മാനിക്കും. അതോടൊപ്പം, തിരഞ്ഞെടുക്കപ്പെടുന്ന നൂറ് പേര്‍ക്ക് കവിയരങ്ങില്‍ കവിത അവതരിപ്പിക്കാനും മികച്ച സാഹിത്യകാരന്മാര്‍ നേതൃത്വം നല്‍കുന്ന സാഹിത്യ ശില്‍പശാലയില്‍ പങ്കെടുക്കാനും അവസരം ലഭിക്കും.കവിതയോടൊപ്പം പേര്, വയസ്സ്, വിദ്യാര്‍ത്ഥികളാണെങ്കില്‍ സ്ഥാപനത്തിന്റെ പേര് എന്നിവ രേഖപ്പെടുത്തണം. ഓഗസ്റ്റ് 22, 23 തീയതികളിലായി കോഴിക്കോട് മര്‍കസ് നോളജ് സിറ്റിയില്‍ വെച്ചാണ് കവിയരങ്ങ് നടക്കുക. ഓഗസ്റ്റ് 8ന് മുമ്പായി meem@markazknowledgecity.com എന്ന ഇ- മെയിലിലേക്കാണ് കവിതകള്‍ അയക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് +91 7510814907 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതുമാണ് എന്നും സംഘാടകര്‍ അറിയിച്ചു.Content Highlights:Entries are invited for the 8th Meem Poetic Conclave featuring poems on Prophet Muhammad. The best original poem wins a 10,000 rupee Junior Meem Award. 100 selected participants will recite at Markaz Knowledge City, Kozhikode. Submit poems to meem@markazknowledgecity.com by August 8.